ന്യൂഡൽഹി: സ്വയം പര്യാപ്ത ഭാരതത്തിലൂടെ ആയുധ കയറ്റുമതിയിൽ വൻ കുതിപ്പുമായി ഭാരതം. ആയുധക്കയറ്റുമതിയില്‍ 2013-2014നെക്കാള്‍ 31 മടങ്ങു വര്‍ധനയാണ് ഇപ്പോഴുള്ളത്. ആയുധ ഇറക്കുമതി രാജ്യം എന്ന നിലയിൽ നിന്നും സ്വയം പര്യാപ്ത രാജ്യമായും പിന്നീട് ആയുധ കയറ്റുമതി രാജ്യമായും നരേന്ദ്ര മോദിയുടെ കീഴിൽ ഭാരതം വളരുകയായിരുന്നു.
2004-2013ല്‍ ഭാരതം വെറും 4312 കോടിയുടെ ആയുധങ്ങൾ കയറ്റി അയച്ചപ്പോൾ . 2014-2023ല്‍ ഇത് 88,319 കോടിയായി. അതേസമയം 2023-24 സാമ്പത്തിക വര്‍ഷം രാജ്യം 21,000 കോടി രൂപയുടെ പ്രതിരോധ സാമഗ്രികള്‍ കയറ്റി അയച്ചു, ഇതിനുമുമ്പത്തെ വര്‍ഷത്തെക്കാള്‍ 32.5 ശതമാനം വർദ്ധനവാണ് ഇതോടു കൂടെ ഉണ്ടായിരിക്കുന്നത് . അമേരിക്കയും റഷ്യയും ഇസ്രയേലും യുഎഇയും അടക്കം 84 രാജ്യങ്ങളാണ് ഇപ്പോള്‍ ഭാരതത്തില്‍ നിന്ന് പ്രതിരോധ സാമഗ്രികൾ വാങ്ങുന്നത്.
മൊത്തം ഉത്പാദനത്തില്‍ 60 ശതമാനം സംഭാവനയും സ്വകാര്യ കമ്പനികളുടേതാണ്, 40 ശതമാനം
പൊതുമേഖലാ സ്ഥാപനങ്ങളുടെയും.മേയ്‌ക് ഇൻ ഇന്ത്യ പദ്ധതികളിലൂടെ രാജ്യം ഉത്പാദകർക്ക് നൽകിയ പിന്തുണയാണ് ഇത്ര വലിയ കുതിപ്പിലേക്ക് നയിച്ചത്. 60 ശതമാനം സംഭാവനയും സ്വകാര്യ കമ്പനികളുടേതാണ് എന്നതിൽ നിന്ന് തന്നെ എത്ര മാത്രം നിക്ഷേപ, സംരംഭ അനുകൂല സാഹചര്യമാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ പത്ത് കൊല്ലം കൊണ്ട് രാജ്യത്തുണ്ടാക്കിയത് എന്ന് വ്യക്തമാണ്.
മോദി സര്‍ക്കാരിന്റെ മെയ്ക് ഇന്‍ ഇന്ത്യ, ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതികളാണ് രാജ്യത്തിന് വന്‍വിജയക്കുതിപ്പു നല്കുന്നത്. സ്വകാര്യ-പൊതുമേഖലകളിലുള്ള അന്‍പതിലേറെ കമ്പനികളാണ് ഇത്തരം ഉപകരണങ്ങള്‍ നിര്‍മിക്കുന്നത്
Discussion about this post