വയനാട്: രാഹുൽ ഗാന്ധിക്കെതിരെയും ഇൻഡി സഖ്യത്തിനെതിരെയും പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനോടൊപ്പം റോഡ് ഷോയിൽ പങ്കെടുക്കുന്നതിനിടെയാണ് കേന്ദ്ര മന്ത്രിയുടെ പരിഹാസം. ഡൽഹിയിലെ കൂട്ടുകാർ ഇവിടെ ശത്രുക്കളാണ്. അവർ പരസ്പരം മത്സരിക്കുന്നു. ഇവരുടെ ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ലെന്നും സ്മുതി ഇറാനി പറഞ്ഞു.
അൻപത് വർഷത്തോളം നെഹ്റു കുടുംബം അടക്കിവാണ മണ്ഡലമായിരുന്നു അമേഠി. സർക്കാർ സംവിധാനങ്ങളുടെയും പ്രവർത്തനങ്ങളുടെയും കുറവ് അവിടെയുണ്ടായിരുന്നു. താൻ എംപിയായതിന് ശേഷമാണ് അമേഠിയിൽ മാറ്റങ്ങൾ ഉണ്ടായത്. അമേഠിയുടെ ആവർത്തനമാകും വയനാട്ടിലുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
‘ഡൽഹിയിലെ സുഹൃത്തുക്കൾ ഇവിടെ ശത്രുക്കളാണ്. ഡൽഹിയിൽ സൗഹൃദവും ഇവിടെ മത്സരവും. എന്താണ് ഇവിടെ നടക്കുന്നത്?. അവരുടെ ഉദ്ദേശം ശരിയല്ല. നിങ്ങളോട് വോട്ട് ചോദിക്കുന്നവരോട് ഇക്കാര്യം ചോദിക്കൂ.. എന്താണ് നിങ്ങളുടെ ഉദ്ദേശം?. ആരാണ് നിങ്ങളുടെ നേതാവ്? ഇൻഡി സഖ്യത്തിനോടുള്ള ചോദ്യം ഇതാണ്, ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി?. രാഹുൽ ഗാന്ധിക്ക് അധികാര മോഹമാണ്. അതിനായി അവർ പിഎഫ്ഐയുമായി വരെ ബന്ധം സ്ഥാപിച്ചു. കൊള്ളയടിയാണ് ഇവരുടെ പ്രധാന ലക്ഷ്യം’- സ്മൃതി തുറന്നടിച്ചു.
Discussion about this post