കോഴിക്കോട് : കോഴിക്കോട് ബാലവിവാഹത്തിന് ഒരാൾക്കെതിരെ കേസെടുത്തു. 15 വയസ്സുകാരിയെ വിവാഹം കഴിച്ച യുവാവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് എലത്തൂരിലാണ് സംഭവം നടന്നത്. പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്ത ശേഷമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കോഴിക്കോട് വെസ്റ്റ് ഹില്ലിൽ വാടകയ്ക്ക് താമസിച്ചു വരുന്നവരാണ് 15 വയസ്സുകാരിയും ഭർത്താവായ 28 വയസ്സുകാരനായ യുവാവും. ഇരുവരും തമിഴ്നാട് സ്വദേശികളാണ്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബാലവിവാഹം ആണെന്ന് കണ്ടെത്തിയത്.
മൊഴിയെടുക്കാൻ എത്തിയ പോലീസിനോട് പെൺകുട്ടി തന്നെയാണ് 15 വയസ്സ് ആണ് പ്രായം എന്ന് വെളിപ്പെടുത്തിയത്. എന്നാൽ എവിടെ വച്ചാണ് ഇവർ വിവാഹിതരായതെന്ന് വ്യക്തമല്ല. യുവാവിനെതിരെ കേസ് എടുത്ത പോലീസ് പെൺകുട്ടിയെ ജുനൈൽ ഹോമിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Leave a Comment