തിരുവനന്തപുരം : ആഴ്ചകളായി കൊടുംചൂടിൽ വലഞ്ഞ മലയാളമണ്ണിന് ആശ്വാസമായി വേനൽ മഴ എത്തി. തിരുവനന്തപുരം ജില്ലയിൽ ഇന്ന് വൈകിട്ട് മിതമായ രീതിയിൽ വേനൽ മഴ ലഭിച്ചു. അടുത്ത മൂന്നു മണിക്കൂറിൽ മറ്റു മൂന്നു സംസ്ഥാനങ്ങളിൽ കൂടി മഴ ഉണ്ടാകാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരം കൂടാതെ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. തിരുവനന്തപുരത്ത് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് ശേഷമാണ് വേനൽ മഴ ഉണ്ടായത്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.








