ന്യൂഡൽഹി: നൂറ്റാണ്ടുകളായി ഇന്ത്യയെ തങ്ങളുടെ ശത്രുരാജ്യമായി കരുതുന്ന പാകിസ്താനോടും ചൈനയോടും ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുമെന്ന പ്രകടന പത്രികയുമായി കോൺഗ്രസ്. ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും പണയ പ്പെടുത്തി അനവധി നാശ നഷ്ടങ്ങൾ രാജ്യത്തിന് വരുത്തി വച്ച കോൺഗ്രസ് അവരുടെ ദേശ വിരുദ്ധമായ നയങ്ങളുടെ പേരിൽ ഏതാണ്ട് പൂർണ്ണമായും അപ്രസക്തമായിട്ടും. അതിൽ നിന്നൊന്നും ഒരു തരിമ്പും പാഠം പഠിച്ചില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അവർ ഇപ്പോൾ കോൺഗ്രസ്സും അവർ ഇപ്പോൾ പുറത്ത് വിട്ട പ്രകടന പത്രികയും .
ഇന്ത്യയെ ഏത് വിധേനയും തകർക്കണം എന്ന ഉദ്ദേശം വച്ച് പുലർത്തുന്ന രണ്ട് രാജ്യങ്ങളാണ് പാകിസ്താനും ചൈനയും. മുക്കാൽ നൂറ്റാണ്ടിലധികം വരുന്ന ശത്രുതയാണ് ഇരു രാജ്യങ്ങൾക്കും ഇന്ത്യയോട്. ഈ രാജ്യങ്ങൾ ഇന്ത്യയെ തങ്ങളെ ശത്രു രാജ്യമായി കണക്കാക്കുന്നത് ഇന്ത്യ അവരോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടല്ല, മറിച്ച് അവരുടേതായ മിഥ്യാ ധാരണകൾ കാരണമാണ് എന്ന് ലോക രാജ്യങ്ങൾക്ക് മുഴുവനും അറിയാവുന്ന കാര്യമാണ്.
ജമ്മു കശ്മീർ, അക്‌സായി ചിൻ തുടങ്ങിയ പ്രദേശങ്ങൾ വിട്ടു കൊടുത്തു കൊണ്ടും , ഇന്ത്യ ചൈന അതിർത്തിയിൽ വികസനമെത്തിക്കാതിരിക്കുക സൈന്യത്തെ ആധുനിക വത്കരിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്ത് കൊണ്ടും , ഈ രണ്ടു രാജ്യങ്ങൾക്കും വേണ്ടി മുമ്പ് ഭരിച്ചിരുന്ന കോൺഗ്രസ് ഭരണകൂടം അനവധി വിട്ടു വീഴ്ചകളാണ് ഈ രണ്ടു രാജ്യങ്ങൾക്കും വേണ്ടി ഭാരതത്തിന്റെ മേൽ നടത്തിയത്. ഇത്തരം നയങ്ങളുടെ പേരിൽ ഭാരതത്തിൽ ഏതാണ്ട് നാമാവശേഷമായിരിക്കുകയാണ് കോൺഗ്രസ്. എന്നാൽ ഇത്രയൊക്കെ സംഭവിച്ചിട്ടും “രാജ്യവിരുദ്ധത” തങ്ങളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ളതാണെന്ന് പ്രഖ്യാപിക്കുകയാണ് കോൺഗ്രസ് ഇപ്പോൾ ചെയ്തിരിക്കുന്നത്.
Discussion about this post