ലോകം കാത്തിരിക്കുന്ന സമ്പൂർണ സൂര്യഗ്രഹണം ഇന്ന്. ഈസ്റ്റേൺ ഡേലൈറ്റ് ടൈം അഥവാ ഇ.ഡി.ടി പ്രകാരം രാവിലെ 11.42 മുതൽ വൈകിട്ട് 4.52 വരെയാണ് സൂര്യഗ്രഹണം. ഇന്ത്യൻ സമയം അനുസരിച്ച് ഇന്നു രാത്രി 9.13 മുതൽ നാളെ പുലർച്ചെ 2.22 വരെയാണിത്.
ഇന്ത്യയിലെ ആകാശ നിരീക്ഷകർക്ക് സൂര്യഗ്രഹണം ദൃശ്യമാകില്ലെങ്കിലും, കൊളംബിയ, സ്പെയ്ൻ, വെനിസ്വേല, അയർലൻഡ്, ഐസ്?ലൻഡ്, യുണൈറ്റഡ് കിംഗ്ഡം, ചില കരീബിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് ഭാഗിക ഗ്രഹണം കാണാൻ കഴിയും. പൂർണ്ണ സൂര്യഗ്രഹണം കാണാൻ താൽപര്യമുണ്ടെങ്കിൽ നാസയുടെ തത്സമയ സ്ട്രീമിലേക്ക് ട്യൂൺ ചെയ്യാവുന്നതാണ്.
ഭൂമിയിലെ ഒരു സ്ഥലത്ത് 400 വർഷത്തിലൊരിക്കൽ മാത്രമേ പൂർണ സൂര്യഗ്രഹണം ഉണ്ടാകൂ. ഭൂമിയുടെ ഏകദേശം 70 ശതമാനവും വെള്ളത്തിനടിയിലായതിനാലും ഭൂമിയുടെ പകുതിയും വാസയോഗ്യമല്ലാതായതിനാലും, പൂർണ്ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കുന്നത് വളരെ അപൂർവമാണ്
ഈ പ്രതിഭാസത്തെക്കുറിച്ചുളള അവബോധം വളർത്തുന്നതിന്റെ ഭാഗമായി, നാസ വിപുലമായ പല മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. അതിലൊന്നാണ് തത്സമയ ഓൺലൈൻ സ്ട്രീമിങ്. മൂന്നു മണിക്കൂർ നേരത്തേക്ക് നിരവധി വടക്കനമേരിക്കൻ പ്രദേശങ്ങളിൽ നിന്നുള്ള ഫുട്ടേജ് നാസ തത്സമയം സംപ്രേക്ഷണം ചെയ്യും.
Discussion about this post