കോട്ടയം : കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഓട്ടോറിക്ഷ ആണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായ ഫ്രാൻസിസ് ജോർജിനാണ് ഓട്ടോറിക്ഷ ചിഹ്നമായി അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ തവണ കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിച്ചത് ട്രാക്ടർ ചിഹ്നത്തിൽ ആയിരുന്നു. എന്നാൽ ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലിസ്റ്റിൽ ട്രാക്ടർ ചിഹ്നം ഇല്ലാത്തതിനാൽ ആണ് ഓട്ടോറിക്ഷ ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കോട്ടയത്ത് ചിഹ്നം അനുവദിച്ചു നൽകിയത്.
കോട്ടയത്ത് മത്സരിക്കുന്ന മറ്റു രണ്ടു മുന്നണി സ്ഥാനാർത്ഥികൾക്കും നേരത്തെ ചിഹ്നം അനുവദിച്ച് നൽകിയിരുന്നു. എൽഡിഎഫിന് വേണ്ടി കോട്ടയത്ത് കേരള കോൺഗ്രസ് എം വിഭാഗവും എൻഡിഎക്ക് വേണ്ടി ബിഡിജെഎസും ആണ് മത്സരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ തോമസ് ചാഴിക്കാടന് രണ്ടില ആണ് ചിഹ്നം. കോട്ടയത്തെ താര സ്ഥാനാർഥിയായ ബിഡിജെഎസിന്റെ തുഷാർ വെള്ളാപ്പള്ളി മൺകുടം ചിഹ്നത്തിലാണ് മത്സരിക്കുന്നത്.
Discussion about this post