എറണാകുളം : അങ്കമാലിയിൽ നടുറോഡിലിട്ട് ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ബുധനാഴ്ച പുലർച്ചെ ആയിരുന്നു അങ്കമാലിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നത്. അത്താണി സ്വദേശിയായ വിനു വിക്രമൻ ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ നിധിൻ, ദീപക് എന്നീ രണ്ട് പേരാണ് പിടിയിലായിട്ടുള്ളത്. ബുധനാഴ്ച പുലർച്ചെ കുറുമശ്ശേരി പ്രിയ ആശുപത്രിക്ക് മുന്നിൽ വച്ചാണ് വിനു വിക്രമനെ പ്രതികൾ വെട്ടി കൊലപ്പെടുത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനു വിക്രമൻ. 2019ൽ മറ്റൊരു ഗുണ്ടാ നേതാവായ തിരുത്തിശേരി ബിനോയിയെ ഇതേ രീതിയിൽ വിനു വിക്രമൻ നടുറോട്ടിൽ വെച്ച് വെട്ടിക്കൊന്നിരുന്നു.









Discussion about this post