ന്യൂഡൽഹി: അമേരിക്കൻ ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ലയുടെ സിഇഒ ഇലോൺ മസ്‌ക് ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താനാണ് ഇലോൺ മസ്ക് ഇന്ത്യയിൽ എത്തുന്നത്. ടെസ്‌ല ഇന്ത്യയിൽ നടത്തുന്ന നിക്ഷേപ പദ്ധതികൾ മസ്കിന്റെ സന്ദർശന വേളയിൽ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.
കഴിഞ്ഞ വർഷം ജൂണിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യു എസ് സന്ദർശിച്ച വേളയിൽ ഇലോൺ മസ്ക് മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ടെസ്‌ല ഇന്ത്യൻ വിപണിയിലേക്ക് ഉടൻതന്നെ എത്തുമെന്ന് അന്നത്തെ കൂടിക്കാഴ്ചക്ക് ശേഷം മസ്ക് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ ടെസ്‌ല പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സ്വാഭാവിക പുരോഗതി ഉള്ളതായി കഴിഞ്ഞദിവസം ഇലോൺ മസ്ക് വ്യക്തമാക്കിയിരുന്നു. ടെസ്‌ല പ്ലാന്റ് സ്ഥാപിക്കുന്നതിനായി മഹാരാഷ്ട്രയും ഗുജറാത്തും മുന്നോട്ടു വന്നിട്ടുണ്ട്. ഇന്ത്യയിൽ വാഹനനിർമ്മാണ പ്ലാന്റ് സ്ഥാപിച്ച് ഏഷ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്താനാണ് ടെസ്‌ല പദ്ധതിയിടുന്നതെന്നാണ് സൂചന.
Discussion about this post