ടെൽ അവീവ്: ജൈറുസലേമിന് സമീപമുള്ള അൽ ഇസരിയയിൽ നടന്ന പോലീസ് പരിശോധനയിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് ഭീകരവാദികളെ പോലീസ് പിടികൂടി.
എം 16, ഗ്ലോക്ക് പിസ്റ്റൾ, വെടിയുണ്ടകൾ, എയർ ഗണ്ണുകൾ, ഇസ്രായേൽ പ്രതിരോധ സേനയുടെ യൂണിഫോമുകൾ, ബുള്ളറ്റ് പ്രൂഫ് വസ്ത്രം, ആയുധങ്ങളുടെ ഭാഗങ്ങൾ എന്നിവയും പരിശോധനയിൽ പിടിച്ചെടുത്തു. ഗ്രാമത്തിലെ ഒരു കെട്ടിടത്തിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്ന് ഇസ്രായേൽ പോലീസ് അറിയിച്ചു.











Discussion about this post