ഡല്‍ഹി: ഐ.ജി.യുടെ വാഹനം മോഷണം പോയതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ പോലീസ് അതീവ ജാഗ്രത നിര്‍ദ്ദേശം നല്കി. . ഇന്‍ഡോടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ ഐ.ജി.യായ ആനന്ദ് സ്വരൂപിന്റെ നീല ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച സിയഎച്ച് 2915 എന്ന ചണ്ഡീഗഢ് രജിസ്ട്രേഷനിലുള്ള ടാറ്റ സഫാരിയാണ് ബുധനാഴ്ച പുലര്‍ച്ചെ മോഷണം പോയത്. ഡല്‍ഹിയില്‍ ശനിയാഴ്ച ഭീകരാക്രമണ സാധ്യതയെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനിടെ നടന്ന മോഷണം ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തില്‍ പഠാന്‍കോട്ടിലെ മാതൃകയില്‍ ഭീകരാക്രമണം നടത്തുമെന്ന ആശങ്കയില്‍ പോലീസ് തലസ്ഥാനത്ത് പരിശോധന കര്‍ശനമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്തെയാണ് റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി. നേരത്തെ പ്രധാനമന്ത്രി, പ്രതിരോധമന്ത്രി എന്നിവര്‍ക്ക് ഐ.എസിന്റെ വധഭീഷണി ഉണ്ടായിരുന്നു.
ജനവരി രണ്ടിന് ഗുരുദാസ്പുര്‍ എസ്.പി. സല്‍വീന്ദര്‍ സിങ്ങിന്റെ നീല ബീക്കണ്‍ ഘടിപ്പിച്ച മഹീന്ദ്ര എക്സ്.യു.വി ഉപയോഗിച്ചാണ് പത്താന്‍കോട്ടില്‍ ഭീകരര്‍ ചെക്ക്പോസ്റ്റുകള്‍ കടന്ന് വ്യോമസേനയുടെ ബേസ് ക്യാമ്പിനടുത്തെത്തി ആക്രമണം നടത്തിയത്.
Discussion about this post