ഛത്തിസ്‌ഗഡ്: ഭാരതം കോൺഗ്രസിന്റെ പലതരത്തിലുള്ള തട്ടിപ്പുകൾ കണ്ടിട്ടുണ്ടെന്നും . എന്നാൽ പരമശിവന്റെ പേരിൽ ആരെങ്കിലും തട്ടിപ്പ് നടത്തുമെന്ന് നമ്മൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ലെന്നും വ്യക്തമാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ. അതിനാൽ തന്നെ മഹാദേവന്റെ പേരിൽ തട്ടിപ്പ് നടത്തിയ മുൻ മുഖ്യ മന്ത്രി ഭൂപേഷ് ഭാഗലിനെയും പരമ ശിവന്റെ പേര് ദുരുപയോഗം ചെയ്തതിന്റെ മുഴുവൻ ദേഷ്യവും ഉള്ളിൽ വച്ച് കൊണ്ട് ഇത്തവണ വോട്ടിങ് മെഷീനിൽ താമരക്ക് കുത്തണം. അതിന്റെ ശക്തിയിലുണ്ടാകുന്ന ഭൂമി കുലുക്കത്തിന്റെ ശബ്ദം അങ്ങ് ഇറ്റലിയിൽ വരെ കേൾക്കണം, അമിത് ഷാ സമ്മിതിദായകരോട് ആഹ്വാനം ചെയ്തു
ഛത്തീസ്‌ഗഡിൽ നടന്ന ഒരു റാലിയിൽ വച്ചാണ് കോടികളുടെ മഹാദേവ് വാതുവെപ്പ് ആപ്പ് അഴിമതിയെ പരാമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെയും കോൺഗ്രസിനെയും കടന്നാക്രമിച്ചത്.
അനധികൃത വാതുവെപ്പ് വെബ്‌സൈറ്റുകൾക്ക് പുതിയ ഉപയോക്താക്കളെ ചേർക്കുന്നതിനും യൂസർ ഐഡികൾ സൃഷ്ടിക്കുന്നതിനും ബിനാമി ബാങ്ക് അക്കൗണ്ടുകൾ വഴി പണം വെളുപ്പിക്കുന്നതിനും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ക്രമീകരിക്കുന്ന സിൻഡിക്കേറ്റായ “മഹാദേവ് ഓൺലൈൻ ബുക്ക്” എന്ന സ്ഥാപനത്തിനെതിരെ നിലവിൽ ഇ ഡി അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.
Discussion about this post