ന്യൂഡൽഹി: കള്ളപ്പണം തടയാൻ വേണ്ടിയാണു ഇലക്ട്‌റൽ ബോണ്ട് കൊണ്ട് വന്നത് എന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇലക്റ്ററൽ ബോണ്ട് ഏറ്റവും മികച്ചത് എന്നൊന്നും പറയുന്നില്ല. ഏതൊരു സ്റ്റെപ് എടുക്കുമ്പോഴും സ്വാഭാവികമായും ചില തെറ്റുകൾ വരും, എന്നാൽ പണം ആര് തന്നു, എവിടെ നിന്ന് വന്നു എന്ന് കൃത്യമായി കണ്ടു പിടിക്കുന്നതിനുള്ള ശക്തി ഇലക്റ്ററൽ ബോണ്ടിനല്ലാതെ വേറെ ഒരു സംവിധാനത്തിനും ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. എന്നാൽ ആരോപണം ഉന്നയിക്കുകയും പിന്നീട് അതിൽ നിന്നും ഓടിയൊളിക്കുകയുമാണ് പ്രതിപക്ഷം ചെയ്യുന്നത് പ്രധാനമന്ത്രി തുറന്നു പറഞ്ഞു.
അന്വേഷണ ഏജൻസികളുടെ നടപടിക്ക് ശേഷം സംഭാവന നൽകിയ 16 കമ്പനികളിൽ നിന്ന് തുകയുടെ 37 ശതമാനം മാത്രമാണ് ബിജെപിക്ക് ലഭിച്ചത് മറിച്ച് 63 ശതമാനം ബിജെപിയെ എതിർക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കാണ് ലഭിച്ചത്. ഈ വസ്തുതയൊന്നും ആരും പുറത്ത് പറയുന്നില്ല.
നമ്മുടെ രാജ്യത്ത് തിരഞ്ഞെടുപ്പിൽ കള്ളപ്പണം വലിയ രീതിയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതിന് തടയിടണം എന്ന് ഒരുപാട് കാലമായി ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ്.
“തിരഞ്ഞെടുപ്പിൽ പണം ചെലവഴിക്കുന്നു; ആർക്കും ഇത് നിഷേധിക്കാനാവില്ല. എൻ്റെ പാർട്ടിയും ചിലവഴിക്കുന്നു, എല്ലാ പാർട്ടികളും, സ്ഥാനാർത്ഥികളും ചെലവഴിക്കുന്നു,ആ പണം ജനങ്ങളിൽ നിന്ന് വാങ്ങിയേ മതിയാവൂ. നമുക്ക് എന്തെങ്കിലും കുറച്ച് കൂടി മികച്ചത് പരീക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു, നമ്മുടെ തിരഞ്ഞെടുപ്പ് എങ്ങനെ ഈ കള്ളപ്പണത്തിൽ നിന്ന് മുക്തമാകും, എങ്ങനെ സുതാര്യത ഉണ്ടാകും? എൻ്റെ മനസ്സിൽ ഒരു ചിന്ത ഉണ്ടായിരുന്നു. ഞങ്ങൾ ഒരു വഴി തേടുകയായിരുന്നു. ഞങ്ങൾ ഒരു ചെറിയ വഴി കണ്ടെത്തി, ഇതാണ് സമ്പൂർണ്ണ മാർഗമെന്ന് ഞങ്ങൾ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല, ” എന്നാൽ ഇത് മുമ്പ് നില നിന്നിരുന്നവയിൽ വച്ച് എത്രയോ മികച്ചതാണ് മോദി പറഞ്ഞു.
ഇതുമായി സംബന്ധിച്ച ബിൽ പാസാക്കിയപ്പോൾ ഇലക്ടറൽ ബോണ്ട് പദ്ധതിയെക്കുറിച്ച് പാർലമെൻ്റിൽ ചർച്ച നടന്നിട്ടുണ്ടെന്നും ഇപ്പോൾ വിമർശിക്കുന്ന പലരും അന്ന് അതിനെ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്‌റൽ ബോണ്ട് വേണ്ട എന്ന് വയ്ക്കുന്നത് രാജ്യത്തെ വീണ്ടും കള്ളപ്പണ കാലത്തേക്ക് തിരിച്ചു കൊണ്ട് പോകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു
Discussion about this post