ന്യൂഡൽഹി: ഒറ്റയടിക്ക് ദാരിദ്ര്യം തുടച്ചുനീക്കുമെന്ന തൻ്റെ വാഗ്ദാനത്തിൽ നിന്നും വ്യതിചലിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദാരിദ്ര്യം ഒറ്റയടിക്ക് ഇല്ലാതാക്കും എന്നല്ല താൻ ഉദ്ദേശിച്ചതെന്നും , മറിച്ച് ആ ലക്ഷ്യത്തിലേക്കുള്ള ശ്രമങ്ങൾക്ക് ആഹ്വാനം ചെയ്യുകയായിരുന്നു താനെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
നേരത്തെ രാഹുൽ ഗാന്ധിയുടെ പരാമർശത്തെ കണക്കറ്റ് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നിരുന്നു. ഈ രാജ്യത്തെ മുഴുവൻ ദാരിദ്രവും ഒറ്റയടിക്ക് ഇല്ലാതാക്കും എന്ന് പറയുന്ന രാഹുൽ ഗാന്ധി ഇവിടം 2014 വരെ ഭരിച്ചത് ആരാണെന്ന് മറന്നു പോയി എന്ന് മോദി തുറന്നു പറഞ്ഞു. രാഹുൽ പറയുന്നത് കേട്ട് കോൺഗ്രസ്സുകാർക്ക് അടക്കം ചിരി വരുന്നുണ്ട് എന്നും, അദ്ദേഹം പറയുന്നത് കേട്ട് എങ്ങനെ ചിരിക്കാതിരിക്കും എന്നും മോദി ചോദിച്ചു. ഇങ്ങനെയുള്ള ഒരാളെ എങ്ങനെയാണ് ജനം വിശ്വസിക്കേണ്ടത് എന്നും മോദി തുറന്നടിച്ചിരുന്നു.
ദാരിദ്രം നിർമ്മാർജ്ജനം ചെയ്യും എന്ന വാഗ്ദാനം ഇടത് പക്ഷം രാഹുൽ ഗാന്ധിയെ കൊണ്ട് പറയിപ്പിച്ചത് ആയിരിക്കാനാണ് സാധ്യത എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും ഈ മുദ്രാവാക്യങ്ങൾ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും തന്നെ തിരിഞ്ഞു കൊത്തും എന്ന് മനസിലാക്കിയാണ് ഇപ്പോൾ തന്റെ പഴയ നിലപാടിൽ നിന്നും രാഹുൽ പിന്നോക്കം പോയിരിക്കുന്നതെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
Discussion about this post