ഭുവനേശ്വർ: ദീർഘദൂര നിർഭയ് ക്രൂയിസ് മിസൈൽ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു. തദ്ദേശീയ സാങ്കേതിക ക്രൂയിസ് മിസൈൽ (ഐടിസിഎം) എന്നും അറിയപ്പെടുന്ന മിസൈലിൽ ഒരു തദ്ദേശീയ പ്രൊപ്പൽഷൻ സംവിധാനവും മണിക് ടർബോഫാൻ എഞ്ചിനും സജ്ജീകരിച്ചിരിക്കുന്നു.
ബംഗളൂരു ആസ്ഥാനമായുള്ള ഡിആർഡിഒ ലബോറട്ടറി എയറോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (എഡിഇ) തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് മിസൈൽ.ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ഒഡീഷ തീരത്ത് ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ഐടിആർ) നിന്നാണ് പരീക്ഷണം നടത്തിയത്. ഈ വിജയകരമായ ടെസ്റ്റ് ബംഗളൂരുവിലെ ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്മെന്റ് (ജിടിആർഇ) വികസിപ്പിച്ചെടുത്ത തദ്ദേശീയ പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ വിശ്വസനീയമായ പ്രകടനവും സ്ഥാപിച്ചു.
നിർഭയ് ഇന്ത്യ വികസിപ്പിച്ച ഏതു കാലാവസ്ഥയിലും പ്രവർത്തിക്കുന്ന ഒരു ദീർഘദൂര ക്രൂയിസ് മിസൈൽ ആണ്. പ്രതിരോധ ഗവേഷണ വികസന സംഘടന ആണ് ഈ മിസൈലിന്റെ രൂപകല്പനയും വികസനവും നിർവഹിച്ചത്. ഈ മിസൈൽ പലതരം വാഹിനികളിൽ നിന്ന് വിക്ഷേപിക്കാൻ സാധ്യമാണ്. മിസൈൽ ആണവം അല്ലെങ്കിൽ പരമ്പരാഗത ആയുധം വഹിക്കാൻ പ്രാപ്തിയുള്ളതാണ്. ഇന്ത്യയുടെ തദ്ദേശ നിർമിതമായ ആദ്യ ആണവായുധ വാഹക ക്രൂയിസ് മിസൈൽ ആണ് നിർഭയ്.
2014-ലാണ് ഇത് ആദ്യമായി പരീക്ഷിച്ചത്. ഇതിന്റെ പ്രഹരശേഷി 700 കിലോമീറ്റർ വരെയുണ്ട്. മികച്ചതും വിശ്വസനീയവുമായ പ്രകടനം ഉറപ്പാക്കാൻ നൂതന ഏവിയോണിക്സും സോഫ്റ്റ്വെയറും മിസൈലിൽ സജ്ജീകരിച്ചിരിക്കുന്നു. ബംഗളൂരു ആസ്ഥാനമായുള്ള ഡിആർഡിഒ ലബോറട്ടറി എയറോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (എഡിഇ) ആണ് മറ്റ് ഡിആർഡിഒ ലബോറട്ടറികളിൽ നിന്നും തദ്ദേശീയ വ്യവസായങ്ങളിൽ നിന്നുമുള്ള സംഭാവനകൾ ഉപയോഗിച്ച് സൂപ്പർസോണിക് ആയുധം വികസിപ്പിച്ചെടുത്തത്.










Discussion about this post