ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂൾ യൂറോപ്പ ലീഗിന്റെ സെമി കാണാതെ പുറത്ത്. ഇറ്റാലിയൻ ക്ലബ് അറ്റലാന്റയാണ് 3-1ന്റെ അഗ്രിഗേറ്റ് സ്‌കോറിന് ലിവർപൂളിനെ മറികടന്ന് സെമിയിൽ പ്രവേശിച്ചത്. ഇറ്റലിയിൽ അരങ്ങേറിയ രണ്ടാംപാദ ക്വാർട്ടറിൽ ലിവർപൂൾ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചെങ്കിലും ആദ്യപാദത്തിൽ 3-0ത്തിന്റെ തോൽവി വഴങ്ങിയതാണ് സെമിയിലേക്കുള്ള വഴിയടച്ചത്.
അറ്റലാന്റയ്ക്കെതിരെ ഇന്ന് പുലർച്ചെ നടന്ന പോരാട്ടത്തിൽ സൂപ്പർ താരം മൊഹമ്മദ് സലാഹ് നേടിയ ഗോളാണ് ലിവർപൂളിന് ജയം ഒരുക്കിയത്. സെമിയിൽ ഫ്രഞ്ച് ക്ലബ് മാഴ്സെയാണ് അറ്റലാന്റയുടെ എതിരാളികൾ. 6 വട്ടം യൂറോപ്യൻ ചാമ്പ്യൻമാരായ ലിവർപൂൾ ഇത്തവണ യൂറോപ്പ ലീഗ് കിരീടം ഉയർത്താൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ടീമായിരുന്നു.
കന്നി ബുണ്ടസ് ലിഗ കിരീടത്തിന് പിന്നാലെ യൂറോപ്പ ലീഗിന്റെ സെമിയിലും കടന്ന് മാജിക് തുടരുകയാണ് സാബി അലോൺസോ പരിശീലിപ്പിക്കുന്ന ബയേർ ലെവർകുസൻ. പ്രീമിയർ ലീഗ് കരുത്തരായ വെസ്റ്റ് ഹാമിനെ ഇരു പാദങ്ങളിലുമായി 3-1ന് തുരത്തിയാണ് ജർമ്മൻ ക്ലബ് ലെവർകുസൻ സെമി ബെർത്ത് സ്വന്തമാക്കിയത്.
ലെവർകുസനെതിരെ സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാംപാദ ക്വാർട്ടറിൽ 1-1ന് സമനില പിടിച്ചെങ്കിലും ആദ്യപാദത്തിലെ 2-0 ത്തിന്റെ തോൽവിയാണ് വെസ്റ്റ് ഹാമിന് വിനയായത്. യൂറോപ്പ ലീഗിന്റെ സെമിയിൽ ഇറ്റാലിയൻ ക്ലബ് എഎസ് റോമയാണ് ബയേർ ലെവർകുസന്റെ പ്രതിയോഗികൾ.
നാട്ടുകാരും പരമ്പരാഗത വൈരികളുമായ എ സി മിലാനെ വീഴ്ത്തിയാണ് റോമ യൂറോപ്പ ലീഗിന്റെ സെമിയിൽ കടന്നത്. റോമിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ അരങ്ങേറിയ രണ്ടാംപാദ ക്വാർട്ടറിൽ 2-1നായിരുന്നു കരുത്തരായ മിലാനെ റോമ കീഴടക്കിയത്. ഇറ്റാലിയൻ വമ്പന്മാർ തമ്മിലുള്ള ഒന്നാംപാദ ക്വാർട്ടർ പോരാട്ടം 1-1ന് സമനിലയിൽ












