പ്രണയത്തിൽ നിന്ന് പിന്മാറിയതിൽ പ്രതികാരമായി കാമുകന്റെ അച്ഛനെ വിവാഹം കഴിച്ച് യുവതി. സോഷ്യൽ മീഡിയയിലൂടെ ഒരു യുവതിയാണ് തന്റെ കുടുംബത്തിലുണ്ടായ സംഭവം പങ്കുവച്ചത്. തന്റെ അച്ഛനെ വിവാഹം കഴിച്ച ശേഷവും തന്റെ സഹോദരനോടുള്ള പ്രതികാരം അവർ തുടർന്നുവെന്നും യുവതി വീഡിയോയിൽ പറയുന്നുണ്ട്.
‘പ്രണയത്തിൽ നിന്ന് എന്റെ സഹോദരൻ പിന്മാറി. അതിൽ പ്രതികാരമായി അദ്ദേഹത്തിന്റെ മുൻ കാമുകി ഞങ്ങളുടെ അച്ഛനെ വിവാഹം കഴിച്ചു. ഞങ്ങളുടെ രണ്ടാനമ്മയായി വീട്ടിലേക്ക് വരികയും ചെയ്തു. സഹോദരന് മറ്റൊരു വിവാഹാലോചന വന്നപ്പോൾ എല്ലാ കാര്യങ്ങളും തന്നെ ആദ്യം അറിയിക്കണമെന്ന് പറഞ്ഞ് അവർ വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കി,’ എന്നാണ് യുവതിയുടെ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.
മാത്രമല്ല, സഹോദരന്റെ വിവാഹ വേദിയിൽ വധുവിന് മാത്രമാണ് വെള്ള വസ്ത്രം ധരിക്കാനുള്ള അനുമതി ഉണ്ടായിരുന്നത്. എന്നാൽ, രണ്ടാനമ്മയായി വന്ന യുവതി വിവാഹ ദിവസം വെള്ള വസ്ത്രം ധരിച്ച് എല്ലാവരോടൊപ്പവും ഫോട്ടോ എടുക്കാൻ നിന്നുവെന്നും പോസ്റ്റിൽ പറയുന്നു.











Discussion about this post