ഇന്‍ക്രഡിബിള്‍ ഇന്ത്യാ ക്യാമ്പയിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനേയും പ്രിയങ്കാ ചോപ്രയേയും തെരഞ്ഞെടുത്തു. ആമിര്‍ ഖാനുമായുള്ള കരാര്‍ അവസാനിപ്പിച്ചതിനെത്തുടര്‍ന്നാണ് പുതിയ തെരഞ്ഞെടുപ്പ്. ഒട്ടേറെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
സ്പോര്‍ട്സ് രംഗത്തെയടക്കമുള്ള പ്രമുഖരുടെ പേരുകള്‍ ടൂറിസം മന്ത്രാലയം ഇതിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷമാണ് അമിതാഭ് ബച്ചനെയും പ്രിയങ്ക ചോപ്രയെയും തെരഞ്ഞെടുത്തിരിക്കുന്നത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാംപെയ്നിന്റെ ബ്രാന്റ് അംബാസിഡര്‍ ആമിര്‍ ഖാന് ആയിരുന്നു. രാജ്യത്ത് ഉയരുന്ന അസഹിഷ്ണുതയ്ക്കെതിരായ ആമിറിന്റെ പരാമര്‍ശം വിവാദമായിരുന്നു. തുടര്‍ന്നായിരുന്നു ഇന്‍ക്രെഡിബിള്‍ ഇന്ത്യ പ്രചരണത്തില്‍ നിന്ന് അദ്ദേഹത്തെ നീക്കാനുള്ള തീരുമാനം ഉണ്ടായത്.
ഇന്ത്യയെ പ്രെമോട്ട് ചെയ്താണ് ബ്രാന്‍ഡ് അംബാസിഡര്‍ സംസാരിക്കേണ്ടതെന്നും എന്നാല്‍ അങ്ങനെയല്ല ഖാന് ചെയ്തതെന്നും പറഞ്ഞാണ് ബ്രാന്‍ഡ് അംബാസിഡര്‍ പദവിയില്‍ നിന്നും അദേഹത്തെ പുറത്താക്കിയത്.
Discussion about this post