കൊല്ലം : പോലീസിന്റെ അനാസ്ഥ മൂലം വർഷങ്ങളോളം ദുരിതമനുഭവിക്കേണ്ടിവന്ന യുവാവ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കി. കൊല്ലം അഞ്ചലിലാണ് സംഭവം നടന്നത്. അഞ്ചൽ അഗസ്ത്യഗോഡ് സ്വദേശിയായ രതീഷ് ആണ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തത്. 2014ൽ ഒരു കേസിൽ പോലീസ് ആളുമാറി അറസ്റ്റ് ചെയ്തതോടെയാണ് രതീഷിന്റെ ജീവിതത്തിലെ ദുരിതം ആരംഭിച്ചത്.
ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന രതീഷിനെ 2014 ലാണ് പോലീസ് ഒരു മോഷണക്കേസിൽ ആളുമാറി അറസ്റ്റ് ചെയ്തത്. ഈ കേസിൽ ജയിലിൽ നിന്ന് ഇറങ്ങിയ നാൾ മുതൽ തന്റെ നിരപരാധിത്വം തെളിയിക്കാനായി നിയമ പോരാട്ടത്തിൽ ആയിരുന്നു രതീഷ്. 2020 ൽ ഈ കേസിലെ യഥാർത്ഥ പ്രതിയെ പോലീസ് പിടികൂടിയതോടെ തന്നെ ആളു മാറി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ രതീഷ് നിയമ പോരാട്ടം കടുപ്പിച്ചു.
പോലീസിനെതിരായ കേസ് പിൻവലിക്കാൻ ആയി ലക്ഷങ്ങൾ വാഗ്ദാനം ഉണ്ടായിട്ടും രതീഷ് വഴങ്ങിയില്ല. നീതിക്കായി ഉള്ള പോരാട്ടത്തിനായി സ്വന്തം കിടപ്പാടം പോലും പണയം വെച്ചുകൊണ്ട് രതീഷ് തന്റെ നിയമപോരാട്ടം തുടർന്നു. ഒടുവിൽ രതീഷ് വിധിക്ക് മുൻപിൽ കീഴടങ്ങുകയായിരുന്നു. രതീഷ് നടത്തിയ നിയമ പോരാട്ടത്തിന്റെ വിധി കോടതിയിൽ നിന്നും വരുന്നതിനു മുമ്പാണ് സാമ്പത്തിക ബാധ്യതകളെ തുടർന്ന് അദ്ദേഹം ആത്മഹത്യ ചെയ്തിരിക്കുന്നത്.
![data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"square_fit":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://braveindianews.com/wp-content/uploads/2024/04/psx_20240420_194956.jpg)








Discussion about this post