പാലക്കാട് : കേരളത്തിൽ പക്ഷിപ്പനി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ കേരള അതിർത്തിയിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ് തമിഴ്നാട്. കേരളവും തമിഴ്നാടും അതിർത്തി പങ്കിടുന്ന 12 ചെക്ക്പോസ്റ്റുകളിലും 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക സംഘത്തെ തന്നെ തമിഴ്നാട് സർക്കാർ നിയോഗിച്ചിട്ടുണ്ട്.
ഇൻസ്പെക്ടറും വെറ്റിനറി ഡോക്ടറും അടക്കമുള്ള അഞ്ചു പേരടങ്ങുന്ന പ്രത്യേക സംഘങ്ങളെയാണ് 12 ചെക്ക്പോസ്റ്റുകളിലുമായി നിയോഗിച്ചിട്ടുള്ളത്. കേരളത്തിൽ നിന്നും വരുന്ന വാഹനങ്ങളിൽ കർശന പരിശോധന നടത്തണമെന്ന് നിർദ്ദേശമുണ്ട്. കോഴി, താറാവ് എന്നിവയുടെ ഇറച്ചിയോ മുട്ടകളോ കൊണ്ടുവരുന്ന വാഹനങ്ങൾ ഉടൻതന്നെ തിരിച്ചയക്കണമെന്നും തമിഴ്നാട് സർക്കാർ പ്രത്യേക സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം പക്ഷിപ്പനിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി. രോഗബാധിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ താറാവുകളെയും കൊന്നുകഴിഞ്ഞു. എങ്കിലും ആലപ്പുഴയിലെ 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട എന്നിവയുടെ വില്പനക്കുള്ള നിരോധനം ഏപ്രിൽ 26 വരെ തുടരുന്നതായിരിക്കും.
Discussion about this post