ചണ്ഡീഗഡ് : പഞ്ചാബിൽ ചൈന നിർമിത ഡ്രോണുകൾ പിടിച്ചെടുത്ത് അതിർത്തി സുരക്ഷാസേന. ബോർഡർ സെക്യരുറ്റി ഫോഴ്‌സും(ബിഎസ്എഫ്) പഞ്ചാബ് പോലീസിന്റെയും നേതൃത്വത്തിലാണ് ഡ്രോണുകൾ കണ്ടെടുത്തത്. രണ്ട് ഡ്രോണുകളാണ് സുരക്ഷാസേന കണ്ടെടുത്തത്.
പഞ്ചാബിലെ അമൃത്സറിന്റെ അതിർത്തി പ്രദേശത്തെ വിവിധ കൃഷിയിങ്ങളിൽ നിന്നാണ് ഡ്രോണുകൾ കണ്ടെടുത്തത്. ചൈന നിർമ്മിത ഡിജെഐ മാവിക് 3 ക്ലാസിക്കാണ് കണ്ടെടുത്ത ഡ്രോണുകൾ. അമൃത്സർ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ ഡ്രോണുകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ബിഎസ്എഫ് ഇന്റലിജൻസ് വിവരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചാബ് പോലീസുമായി ബിഎസ്എഫ് സൈനികർ സംയുക്ത തിരച്ചിൽ നടത്തിയത്. ഇതേ തുടർന്നാണ് ഡ്രോണുകൾ കണ്ടെത്തിയത് എന്ന് അതിർത്തി സുരക്ഷാസേന വ്യക്തമാക്കി.
ഏപ്രിൽ 20ന് ഫിറോസ്പൂരിലെ അതിർത്തി പ്രദേശത്തു നിന്ന് മൂന്ന് പാക്കറ്റ് ഹെറോയിൻ അടങ്ങിയ ഡ്രോൺ ബിഎസ്എഫ് കണ്ടെടുത്തിരുന്നു . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തിരച്ചിൽ നടത്തിയത്.
Discussion about this post