ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ കശ്മീർ വിഷയത്തിൽ ഇറാന്റെ പിന്തുണ ലഭിക്കും എന്ന് പ്രതീക്ഷിച്ച് നാണം കെട്ട് പാകിസ്താൻ. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ പാകിസ്താൻ സന്ദർശന വേളയിലാണ് പതിവ് പോലെ കശ്മീർ വിഷയം എടുത്തിട്ട് കുത്തിത്തിരിപ്പുമായി പാകിസ്താൻ മുന്നോട്ട് വന്നത്. എന്നാൽ ഇന്ത്യക്കെതിരെയോ കാശ്മീരിനെ പരാമർശിച്ചോ ഒരക്ഷരം മിണ്ടാതെ, ഇന്ത്യയുടെ സുഹൃത് രാഷ്ട്രം തന്നെയാണ് ഞങ്ങളെന്ന് തെളിയിച്ചിരിക്കുകയാണ് ഇറാൻ.
പാകിസ്താൻ പ്രസിഡന്റ് ഷെഹ്ബാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് നടത്തിയ പ്രസ്താവനയിലാണ് കശ്മീർ വിഷയത്തെ കുറിച്ചുള്ള ഒരു പരാമർശവും തന്റെ പ്രസ്താവനകളിൽ കടന്നു വരാതിരിക്കാൻ ഇറാൻ പ്രസിഡന്റ് തീരുമാനിച്ചത്.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സി തിങ്കളാഴ്ചയാണ് പാക്കിസ്ഥാനിലെത്തിയത്. തുടർന്ന് സൈനിക മേധാവി ഉൾപ്പെടെയുള്ള രാജ്യത്തെ മുതിർന്ന നേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഫെബ്രുവരി എട്ടിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ഒരു രാഷ്ട്രത്തലവൻ പാകിസ്താൻ സന്ദർശിക്കുന്നത്.
നേരത്തെ ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തി കടന്ന് രൂക്ഷമായ ആക്രമണ പ്രത്യാക്രമണങ്ങൾ ഉണ്ടായിരിന്നു. ഇതിനെ തുടർന്ന് തകരാറിലായ ബന്ധം പുനഃ സ്ഥാപിക്കാൻ കൂടിയാണ് ഇബ്രാഹിം റൈസി പാകിസ്താനിൽ എത്തിയതെന്നാണ് അനുമാനിക്കപ്പെടുന്നത്.
Discussion about this post