തിരുവനന്തപുരം: ഇന്ത്യക്ക് വേണ്ടത് തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന ഒരു പ്രധാനമന്ത്രിയെയാണ് എന്ന് തുറന്ന് പറഞ്ഞ് തമിഴ്‌നാട് ബി ജെ പി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. നമുക്ക് മുന്നിൽ ഒരു സാഹചര്യം ഉണ്ടായാൽ അതിൽ ഒരു തീരുമാനം എടുക്കാൻ കഴിയണം, ഏതൊരു തീരുമാനത്തിനും അനന്തരഫലങ്ങൾ ഉണ്ടാകും, ഈ തീരുമാനം എടുത്താൽ കേരളത്തിന് വേദനിക്കും, അല്ലെങ്കിൽ തമിഴ് നാടിന് വേദനിക്കും എന്നൊക്കെ കരുതുന്ന ഒരാളെ കൊണ്ട് എന്ത് കാര്യമാണുള്ളത് അണ്ണാമലൈ വ്യക്തമാക്കി. അത് കൊണ്ട് തന്നെ രാഹുൽ ഗാന്ധിയെ ഇന്ത്യക്ക് ആവശ്യമില്ലെന്നും അണ്ണാമലൈ തുറന്ന് പറഞ്ഞു.
അതെ സമയം ഒരു നേതാവിനെപ്പോലും പ്രധാനമന്ത്രിയാക്കാൻ ഇൻഡി സഖ്യത്തിന് കഴിയില്ലെന്ന് പ്രസംഗത്തിനിടെ അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ പാർട്ടികളിൽ നിന്നുള്ള അംഗങ്ങൾ ആയതിനാൽ ഒരാളെ കണ്ടെത്തിയാൽപ്പോലും ആ വ്യക്തിക്ക് മന്ത്രിസഭയെ നയിക്കാൻ കഴിയില്ലെന്നും ഇനി അങ്ങനെ ചെയ്‌താൽ പോലും ഏതെങ്കിലും ഒരു മന്ത്രി തെറ്റ് ചെയ്‌താൽ അയാൾക്കെതിരെ നടപടിയെടുക്കുന്നത് ആ പ്രധാനമന്ത്രിക്ക് ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇനി നിങ്ങൾ എന്നോട് പറയൂ, ഇന്ത്യൻ സഖ്യത്തിൽ – എല്ലാ നേതാക്കളും ഒരുപോലെ അംഗീകരിക്കുന്ന ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകുമോ ? ചോദ്യം നമ്പർ രണ്ട് – എല്ലാ നേതാക്കളും ഒരു നേതാവിനെ പ്രധാനമന്ത്രിയായി അംഗീകരിച്ചാലും, ആ വ്യക്തിക്ക് മത്സരിക്കാൻ കഴിയുമോ? ചോദ്യം നമ്പർ മൂന്ന്, ഈ വ്യക്തിക്ക് എന്തെങ്കിലും തെറ്റായ കാര്യത്തിന് ഏതെങ്കിലും മന്ത്രിക്കെതിരെ നടപടിയെടുക്കാൻ കഴിയുമോ ? അണ്ണാമലൈ തുറന്നടിച്ചു.
മൂന്ന് ഉത്തരങ്ങൾ തെറ്റ്, തെറ്റ്, തെറ്റ് എന്നിവയാണെങ്കിൽ, നമ്മൾ എന്താണ് നോക്കുന്നത്? അവരിൽ ആരെങ്കിലും നിങ്ങൾ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാകുമെന്ന് തീരുമാനിച്ചാൽ തകരുന്ന രാജ്യത്തെയാണ് നമുക്ക് കാണേണ്ടി വരുക.
കൂടാതെ രാഹുൽ ഗാന്ധിയുടെ നയങ്ങൾ 1991 ലെ സോവിയറ്റ് യൂണിയന്റെ തകർച്ചയേക്കാൾ അബദ്ധമാണെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു
Discussion about this post