Saturday, May 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ബലാത്സംഗത്തിനിരയായ സ്ത്രീകൾക്ക് ജനിച്ച കുട്ടികൾ ദത്തെടുക്കപ്പെട്ടാൽ ഡിഎൻഎ ടെസ്റ്റിന് നിർബന്ധിക്കരുത്; ഹൈക്കോടതി

by Brave India Desk
Apr 23, 2024, 07:50 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി; ബലാത്സംഗത്തിനിരയായി സ്ത്രീകൾ പ്രസവിക്കുന്ന കുട്ടികളെ ദത്തെടുത്താൽ ഇവരുടെ ഡി.എൻ.എ പരിശോധന സംബന്ധിച്ച അപേക്ഷകൾ കോടതികൾ പ്രോത്സാഹിപ്പിക്കരുതെന്ന് ഹൈക്കോടതി.ബലാത്സംഗവും പിതൃത്വവുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകളിൽ ദത്തെടുത്ത നാല് കുട്ടികളുടെ രക്തസാമ്പിളുകൾ ശേഖരിക്കാൻ നിർദേശിച്ച് മഞ്ചേരി, കട്ടപ്പന, കൊല്ലം, പാലക്കാട് കോടതികൾ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.കുട്ടികളുടെ സ്വകാര്യതയും തെളിവ് നിയമമടക്കം കോടതി നടപടികളുടെ സ്വീകാര്യതയും തമ്മിലെ സന്തുലിതാവസ്ഥ നഷ്ടപ്പെടാത്ത വിധത്തിലുള്ള തീരുമാനമാണ് ഇക്കാര്യത്തിൽ കോടതികളിൽ നിന്നുണ്ടാകേണ്ടതെന്ന് ജസ്റ്റിസ് കെ. ബാബു വ്യക്തമാക്കി.

മാനഭംഗക്കേസുകളിൽ വാദത്തിന് പിൻബലം നൽകാനാണ് ഇരകളുടെ കുഞ്ഞുങ്ങളുടെ ഡി.എൻ.എ പരിശോധന വേണമെന്ന് അഭിഭാഷകർ ആവശ്യപ്പെടുന്നത്.കോടതികൾ ഇതിന് നിർദേശിക്കുമ്പോൾ ജനനം സംബന്ധിച്ച രഹസ്യം ചിലപ്പോൾ കുട്ടികളും അവരുടെ പുതിയ രക്ഷിതാക്കളും അറിയാനിടയാകും. ഡി.എൻ.എ പരിശോധനയിലൂടെ താൻ ദത്ത് കുട്ടിയാണെന്നും ബലാത്സംഗത്തിനിരയായ മാതാവിൻറെ കുട്ടിയാണെന്നും നിശ്ചിത പ്രായത്തിനുശേഷം തിരിച്ചറിയുന്നത് കുട്ടികളുടെ മാനസിക സന്തുലിതാവസ്ഥയെ ബാധിക്കാനിടയുണ്ട്. ഇത് സ്വഭാവ വൈകൃതത്തിലേക്കും മറ്റും കുട്ടികളെ നയിക്കാനുമിടയുണ്ട്. ഇത് ദത്തെടുക്കൽ നിയന്ത്രണ മാർഗരേഖയുടെ 48ാം വകുപ്പിനും ദത്തെടുക്കലിൻറെ ലക്ഷ്യത്തിനും വിരുദ്ധമാണ്. സ്വകാര്യതക്കുള്ള അവകാശം ഭരണഘടനാപരമായതാണ്. അതിനാൽ, ദത്തെടുത്ത കുട്ടികളുടെ കാര്യത്തിൽ ഡി.എൻ.എ ഫലം നിർബന്ധിക്കപ്പെടുന്നില്ല.

Stories you may like

കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി അടിപിടി; ഇതൊക്കെ പണ്ടേ പ്രതീക്ഷിച്ചതെന്ന് എം.വി ഗോവിന്ദൻ

അപകടസ്ഥലങ്ങൾ കാഴ്ചബംഗ്ലാവുകളല്ല! കവടിയാറിലെ നടുക്കുന്ന വാഹനാപകടം; ജീവൻ രക്ഷിക്കാനെത്തിയത് സന്ദീപ് വാചസ്പതി 

കുറ്റം തെളിയിക്കാൻ പിതൃത്വം സ്ഥാപിക്കപ്പെടണമെന്ന വ്യവസ്ഥ ഐ.പി.സി, പോക്‌സോ ആക്ടുകളിൽ ഇല്ല. എന്നാൽ, കേസ് തെളിയിക്കാൻ ഡി.എൻ.എ പരിശോധനഫലം ആവശ്യമായി വരുമ്പോൾ സ്വകാര്യതയുടെ ലംഘനവും ഉണ്ടാകുന്നതുകൊണ്ട് കോടതികൾ വിവേചനാധികാരം ഉപയോഗിക്കണം. ഡി.എൻ.എ പരിശോധനയുടെ പേരിൽ ദത്തെടുത്ത കുടുംബം പീഡനമനുഭവിക്കേണ്ടി വരരുതെന്ന് കോടതി വ്യക്തമാക്കി. കേരള ലീഗൽ സർവിസസ് സൊസൈറ്റി പ്രോജക്ട് കോഓഡിനേറ്ററുടെ (വിക്ടിം റൈറ്റ്‌സ് സെന്റർ) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. ഹർജി വീണ്ടും മെയ് 27ന് പരിഗണിക്കും.

Tags:
Share11TweetSendShare

Latest stories from this section

‘പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല’; ശോഭാ സുരേന്ദ്രനെതിരെ അശ്ലീല ചുവയുള്ള പരാമർശവുമായി രാജ്മോഹൻ ഉണ്ണിത്താൻ

‘പിണറായിക്ക് വ്യക്തിപൂജ നടത്തി കേരളം ദുരന്തം കണ്ടു, ഇനി കോൺഗ്രസിൽ അത് വേണ്ട’; തെരുവിലിറങ്ങുന്നവർക്കെതിരെ ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

പള്ളിയിൽ ഉസ്താദിന്റെ വേഷത്തിലെത്തി മോഷണം; മഞ്ഞപ്പാറ ജുമാമസ്ജിദിൽ നിന്ന് ഒന്നരലക്ഷത്തിലേറെ രൂപ കവർന്ന ബേപ്പൂർ സ്വദേശി കുടുങ്ങി

പള്ളിയിൽ ഉസ്താദിന്റെ വേഷത്തിലെത്തി മോഷണം; മഞ്ഞപ്പാറ ജുമാമസ്ജിദിൽ നിന്ന് ഒന്നരലക്ഷത്തിലേറെ രൂപ കവർന്ന ബേപ്പൂർ സ്വദേശി കുടുങ്ങി

ജോലിക്കാരി പറഞ്ഞ ആ ഒരൊറ്റ വാക്ക്, ഒരു തുമ്പുമില്ലാത്ത കേസിൽ കൊലയാളിയെ കുടുക്കിയ കുഴി; കരിക്കിൻവില്ലയെ ചോരയിൽ മുക്കിയ ആ ആതിഥ്യമര്യാദ

ജോലിക്കാരി പറഞ്ഞ ആ ഒരൊറ്റ വാക്ക്, ഒരു തുമ്പുമില്ലാത്ത കേസിൽ കൊലയാളിയെ കുടുക്കിയ കുഴി; കരിക്കിൻവില്ലയെ ചോരയിൽ മുക്കിയ ആ ആതിഥ്യമര്യാദ

ചരിത്രം തിരുത്തുന്ന തിരുവല്ല ; വിജയത്തിന് തുല്യം ഈ പോരാട്ടം; ആരാണ് മാറ്റത്തിന്റെ വിത്തെറിഞ്ഞ അനൂപ് ആന്റണി?

ചരിത്രം തിരുത്തുന്ന തിരുവല്ല ; വിജയത്തിന് തുല്യം ഈ പോരാട്ടം; ആരാണ് മാറ്റത്തിന്റെ വിത്തെറിഞ്ഞ അനൂപ് ആന്റണി?

Discussion about this post

Latest News

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി അടിപിടി; ഇതൊക്കെ പണ്ടേ പ്രതീക്ഷിച്ചതെന്ന് എം.വി ഗോവിന്ദൻ

കണ്ണൂര്‍ സര്‍വകലാശാല വിവാദം: ‘ഗുരുജിയുടെ ഗ്രന്ഥങ്ങള്‍ എന്നപേരില്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 2 ഗ്രന്ഥങ്ങളും ഗുരുജി രചിച്ചതല്ല’ – സന്ദീപ് വാചസ്പതി

അപകടസ്ഥലങ്ങൾ കാഴ്ചബംഗ്ലാവുകളല്ല! കവടിയാറിലെ നടുക്കുന്ന വാഹനാപകടം; ജീവൻ രക്ഷിക്കാനെത്തിയത് സന്ദീപ് വാചസ്പതി 

‘പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല’; ശോഭാ സുരേന്ദ്രനെതിരെ അശ്ലീല ചുവയുള്ള പരാമർശവുമായി രാജ്മോഹൻ ഉണ്ണിത്താൻ

‘പിണറായിക്ക് വ്യക്തിപൂജ നടത്തി കേരളം ദുരന്തം കണ്ടു, ഇനി കോൺഗ്രസിൽ അത് വേണ്ട’; തെരുവിലിറങ്ങുന്നവർക്കെതിരെ ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

ഒടുവിൽ മമതയ്ക്കും തിരിച്ചറിവ് ; എക്സിലെ ബയോ തിരുത്തി ; ഇനി ‘തൃണമൂൽ കോൺഗ്രസ് സ്ഥാപക’ മാത്രം

ഒടുവിൽ മമതയ്ക്കും തിരിച്ചറിവ് ; എക്സിലെ ബയോ തിരുത്തി ; ഇനി ‘തൃണമൂൽ കോൺഗ്രസ് സ്ഥാപക’ മാത്രം

ഭാരതത്തെ തകർക്കാൻ ചൈനയും പാകിസ്താനും ഒന്നിച്ചു! ‘ഓപ്പറേഷൻ സിന്ദൂർ’ വേളയിൽ പാക് പടയെ സഹായിച്ചെന്ന് കുറ്റസമ്മതം; ചതി പുറത്ത്

ഭാരതത്തെ തകർക്കാൻ ചൈനയും പാകിസ്താനും ഒന്നിച്ചു! ‘ഓപ്പറേഷൻ സിന്ദൂർ’ വേളയിൽ പാക് പടയെ സഹായിച്ചെന്ന് കുറ്റസമ്മതം; ചതി പുറത്ത്

നമ്മൾ ഒന്നിച്ചു തുഴയും, അല്ലെങ്കിൽ ഒന്നിച്ചു മുങ്ങും; മുസ്ലിം പണ്ഡിതരുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ; ‘നേഷൻ ഫസ്റ്റ്’ നയം ഉയർത്തി എൻഎസ്എ

 പാകിസ്താൻ്റെ ‘അപേക്ഷ’ ഡോവലിന്റെ മേശപ്പുറത്ത്: രഹസ്യനീക്കങ്ങളുമായി മുൻ സൈനിക മേധാവികളും നയതന്ത്രജ്ഞരും

പള്ളിയിൽ ഉസ്താദിന്റെ വേഷത്തിലെത്തി മോഷണം; മഞ്ഞപ്പാറ ജുമാമസ്ജിദിൽ നിന്ന് ഒന്നരലക്ഷത്തിലേറെ രൂപ കവർന്ന ബേപ്പൂർ സ്വദേശി കുടുങ്ങി

പള്ളിയിൽ ഉസ്താദിന്റെ വേഷത്തിലെത്തി മോഷണം; മഞ്ഞപ്പാറ ജുമാമസ്ജിദിൽ നിന്ന് ഒന്നരലക്ഷത്തിലേറെ രൂപ കവർന്ന ബേപ്പൂർ സ്വദേശി കുടുങ്ങി

ബംഗാളിൽ പെൺകരുത്തിന് മോദിയുടെ ഉറപ്പ്; സർക്കാർ ജോലിയിൽ 33% സംവരണം; അക്കൗണ്ടുകളിലേക്ക് പ്രതിവർഷം 36,000 രൂപ, മമതയുടെ മണ്ണിൽ ബിജെപി തരംഗം

ലോകം കത്തുമ്പോഴും കുലുങ്ങാതെ ഇന്ത്യ; ജനങ്ങളെ ചേർത്തുപിടിച്ച് മോദി സർക്കാർ, എണ്ണക്കമ്പനികൾ സഹിച്ചത് 30,000 കോടിയുടെ നഷ്ടം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies