Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

by Brave India Desk
Aug 3, 2026, 09:30 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

കൊൽക്കത്ത : മമത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസിൽ നിന്ന് സ്വാതന്ത്ര്യസമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹോദരപൗത്രനായ ചന്ദ്ര കുമാർ ബോസ് രാജിവെച്ചു. പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് താൻ ഉടനടി രാജിവെക്കുകയാണെന്ന് വ്യക്തമാക്കി പാർട്ടി അധ്യക്ഷ മമത ബാനർജിക്ക് അദ്ദേഹം രാജി അയച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് കത്തിൽ ഔദ്യോഗികമായി വ്യക്തമാക്കിയെങ്കിലും, നിലവിലെ പാർട്ടിയുടെ പ്രവർത്തനരീതികളോടുള്ള കടുത്ത വിയോജിപ്പാണ് ഈ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാല് മാസം മുൻപ് മാത്രമാണ് ബിജെപി വിട്ട അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്തത്.

രാജിക്കത്തിന് തൊട്ടുമുമ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ചന്ദ്ര കുമാർ ബോസ് പങ്കുവെച്ച കുറിപ്പ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾക്ക് ഇപ്പോൾ ആവശ്യം ‘ചെരുപ്പുതാങ്ങികളെയും’ ചാഞ്ചാട്ടക്കാരെയുമാണെന്നും, ജനക്ഷേമത്തിന് വിരുദ്ധമായ നയങ്ങളാണെങ്കിൽ പോലും പാർട്ടിയുടെ നിർദ്ദേശങ്ങൾ കണ്ണടച്ച് അനുസരിക്കാൻ നേതാക്കൾ നിർബന്ധിതരാകുന്നുവെന്നും അദ്ദേഹം കുറിച്ചു. നേതാജിയുടെ എല്ലാവരെയും ഉൾക്കൊള്ളുന്ന കരുത്തുറ്റ ഭാരത സങ്കൽപ്പത്തിൽ നിന്ന് ഇന്നത്തെ രാഷ്ട്രീയ വ്യവസ്ഥിതിയും നേതാക്കളും ഏറെ അകലെയാണെന്ന് അദ്ദേഹം രൂക്ഷമായി വിമർശിച്ചു. തൃണമൂൽ കോൺഗ്രസ് മതേതര രാഷ്ട്രീയം ഉയർത്തിപ്പിടിക്കുമെന്ന വിശ്വാസത്തിലാണ് താൻ മുൻപ് പാർട്ടിയിൽ ചേർന്നതെന്നും എന്നാൽ ആ തീരുമാനത്തിലും നിരാശനാകേണ്ടി വന്നെന്നും അദ്ദേഹം തുറന്നടിച്ചു.

Stories you may like

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

നേതാജിയുടെ ജ്യേഷ്ഠൻ ശരത് ചന്ദ്രബോസിന്റെ പൗത്രനും മുൻ എംപിയും പ്രമുഖ അഭിഭാഷകനുമായ അമിയ നാഥ് ബോസിന്റെ മകനുമായ ചന്ദ്ര കുമാർ ബോസ് 2016-ലാണ് ബിജെപിയിലൂടെ സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 2016-ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. എന്നാൽ നേതാജിയുടെ പ്രത്യയശാസ്ത്രം മുന്നോട്ടുകൊണ്ടുപോകുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് 2023-ൽ ബിജെപി വിട്ട അദ്ദേഹം, അന്ന് ബിജെപിയിൽ ചേർന്നത് ഒരു വലിയ ‘തെറ്റായിരുന്നു’ എന്നും തുറന്നുപറഞ്ഞിരുന്നു.

Tags: west bengaltmctrinamool congresschandra kumar bose
Share
Tweet
Send
Share

Latest stories from this section

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

Latest News

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies