Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

by Brave India Desk
Aug 3, 2026, 10:59 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ബംഗളൂരു : ​മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കർണാടക കോൺഗ്രസ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ വികസനത്തിന് തൊട്ടുപിന്നാലെ പാർട്ടിയിൽ കടുത്ത ആഭ്യന്തര ഭിന്നത. പുതിയതായി 20 മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചതിന് പിന്നാലെ, തങ്ങളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് രണ്ട് മുതിർന്ന കോൺഗ്രസ് എംഎൽഎമാർ നിയമസഭാംഗത്വം രാജിവെച്ചു. ഇൻഡി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ യശ്വന്ത് റായഗൗഡ പാട്ടീലും സാഗർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ബെലൂർ ഗോപാലകൃഷ്ണയുമാണ് രാജിക്കത്ത് നൽകിയത്. വർഷങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച വിശ്വസ്തരെ തള്ളിമാറ്റി മുൻ മുഖ്യമന്ത്രിമാരുടെ മക്കൾക്കും സ്വാforce ളുള്ളവർക്കും മാത്രം സ്ഥാനം നൽകിയെന്നാണ് ഇവരുടെ ആരോപണം. അവസാന നിമിഷം വരെ പട്ടികയിലുണ്ടായിരുന്ന തങ്ങളെ ചതിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി എംഎൽഎമാരുടെ അനുയായികൾ സംസ്ഥാനത്തുടനീളം തെരുവിൽ വൻ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.

പഴയതും പുതിയതുമായ മുഖങ്ങളെ ഉൾപ്പെടുത്തി 20 ഒഴിവുകളിലേക്ക് പുതിയ മന്ത്രിമാരെ തീരുമാനിച്ചതോടെയാണ് കോൺഗ്രസിലെ വിഭാഗീയത പരസ്യമായത്. അവസാന നിമിഷം ഹൈക്കമാൻഡ് ഇടപെട്ട് പ്രഖ്യാപിച്ച പട്ടികയിൽ വരുത്തിയ മാറ്റങ്ങൾ മുതിർന്ന നേതാക്കളിൽ വലിയ അമർഷത്തിന് കാരണമായി. മുൻ മന്ത്രി ദിനേശ് ഗുണ്ടു റാവു ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ തങ്ങളെ യാതൊരു കാരണവുമില്ലാതെ ഒഴിവാക്കിയതിൽ പരസ്യമായി സോഷ്യൽ മീഡിയയിലൂടെ നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തി. ആറുതവണ എംഎൽഎയായ തന്നെപ്പോലുള്ളവരെ തഴഞ്ഞതിൽ പാർട്ടി നേതൃത്വത്തോട് വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കിയ പല നേതാക്കളും കോർപ്പറേഷൻ അധ്യക്ഷസ്ഥാനങ്ങൾ രാജിവെക്കാൻ ഒരുങ്ങുകയാണ്. എംഎൽഎ സ്ഥാനമൊഴിഞ്ഞ യശ്വന്ത് റായഗൗഡ ഡെപ്യൂട്ടി സ്പീക്കർക്ക് നേരിട്ട് രാജിക്കത്ത് സമർപ്പിച്ചതോടെ സർക്കാരിലെ ആഭ്യന്തര അസംതൃപ്തി രൂക്ഷമായിരിക്കുകയാണ്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

സംസ്ഥാന രാഷ്ട്രീയത്തിലുണ്ടായ കടുത്ത അമർഷവും ഭിന്നതയും തണുപ്പിക്കാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നേരിട്ട് ഇടപെട്ട് രംഗത്തിറങ്ങിയിട്ടുണ്ട്. എല്ലാവരെയും ഒറ്റയടിക്ക് മന്ത്രിസഭയിൽ ഉൾപ്പെടുത്തുക സാധ്യമല്ലെന്നും, ക്ഷമയോടെ കാത്തിരുന്നാൽ ഭാവിയിൽ എല്ലാവർക്കും അവസരം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2004-ലും 2013-ലും സിദ്ധരാമയ്യയുടെ മന്ത്രിസഭയിൽ തനിക്കും സ്ഥാനം ലഭിച്ചിരുന്നില്ലെന്നും, എന്നുവെച്ച് നിരാശനാകാതെ കാത്തിരുന്നതുകൊണ്ടാണ് പിന്നീട് മന്ത്രിയും ഇപ്പോൾ മുഖ്യമന്ത്രിയും ആകാൻ സാധിച്ചതെന്നും അദ്ദേഹം നേതാക്കളെ ഓർമ്മിപ്പിച്ചു. അസംതൃപ്തരായ നേതാക്കൾക്ക് ക്യാബിനറ്റ് പദവിയോടെ വിവിധ ബോർഡ്, കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങൾ നൽകി പ്രശ്നം പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഡികെയുടെ അനുനയ നീക്കങ്ങൾ നിരസിച്ച് അതൃപ്തരായ എംഎൽഎമാർ ഭാവി നടപടികളിലേക്ക് കടക്കുന്നത് സർക്കാരിന് വലിയ തലവേദനയായി മാറുകയാണ്.

Tags: Karnataka Congressdk shivakumarinckarnataka
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies