ന്യൂഡൽഹി : ജാതി സെൻസസ് തന്റെ ജീവിതലക്ഷ്യം ആണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജാതി സെൻസസ് നടപ്പിലാക്കും. അതിന് ആർക്കും തന്നെ തടയാൻ ആവില്ല എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. കോൺഗ്രസിന്റെ വിപ്ലവ തീരുമാനങ്ങളിൽ ഒന്നാണ് ജാതി സെൻസസ് എന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യം, ഭരണഘടന, ധവള വിപ്ലവം എന്നിവ കോൺഗ്രസിന്റെ വിപ്ലവ തീരുമാനങ്ങൾ ആയിരുന്നു എന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ഈ പട്ടികയിൽ കോൺഗ്രസ് അടുത്തതായി നടപ്പിലാക്കുന്ന വിപ്ലവ തീരുമാനമായിരിക്കും ജാതി സെൻസസ്. താൻ ജാതി സെൻസസ് നടപ്പിലാക്കുന്നതിൽ ആർക്കും തന്നെ തടയാൻ കഴിയില്ല. രാജ്യത്തെ 90% ത്തോളം ജനങ്ങളും അനീതി നേരിടുകയാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ എക്സ്റേ എടുക്കണമെന്നാണ് താൻ ആവശ്യപ്പെടുന്നത്. രാജ്യസ്നേഹിയെന്ന് അവകാശപ്പെടുന്നവർ എന്തിനാണ് എക്സ്റേയെ ഭയപ്പെടുന്നത്? രാജ്യത്തെ ദളിത്, ഒബിസി വിഭാഗങ്ങൾ അനീതി നേരിടുകയാണ്. രാമക്ഷേത്ര പ്രതിഷ്ഠ, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം എന്നീ ചടങ്ങുകളിൽ പോലും ദളിത് വിഭാഗത്തിൽപ്പെട്ട ആരെയും താൻ കണ്ടില്ല. അതുകൊണ്ട് തന്നെ അവർക്കായി താൻ ജാതി സെൻസസ് നടപ്പിലാക്കും എന്നും രാഹുൽഗാന്ധി പ്രഖ്യാപിച്ചു.
Discussion about this post