ഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ഡല്‍ഹി എയിംസ് ആശുപതിയുടെ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ പരാമര്‍ശം. സുനന്ദയുടെ ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ടിലാണ് വിമര്‍ശനം. ശശി തരൂര്‍ സുനന്ദയുടെ രോഗത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഡോക്ടര്‍ക്ക് ഇ-മെയില്‍ അയച്ച് അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്. സുനന്ദ പുഷ്കറിന്റെ ആന്തരാവയവങ്ങള്‍ പരിശോധിച്ച എഫ്ബിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എയിംസ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇതു ഡല്‍ഹി പൊലീസിന് എയിംസ് കൈമാറി. ഇതിലാണ് ശശി തരൂരിനെതിരെ പരാമര്‍ശമുള്ളത്.
സുനന്ദ പുഷ്കര്‍ മരിച്ചത് വിഷാംശം ഉള്ളില്‍ച്ചെന്നാണെന്ന എഫ്ബിഐ റിപ്പോര്‍ട്ട് എയിംസ് വിശകലനം ചെയ്തു. ആല്‍പ്രാക്സ് മരുന്ന് അധികമായി ഉള്ളില്‍ച്ചെന്നാണു സുനന്ദ മരിച്ചതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ആല്‍പ്രാക്സ് മരുന്ന് അമിതമായി കഴിക്കുകയും അതു വിഷമായി പ്രവര്‍ത്തിക്കുകയും ചെയ്തെന്നാണു നിഗമനം.
സുനന്ദ മരുന്ന് കഴിച്ചത് സ്വയമാമോ അതോ നിര്‍ബന്ധിച്ച് ആരെങ്കിലും കഴിപ്പിച്ചതാണോ എന്നാണു പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. തരൂരിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളെക്കുറിച്ചു പൊലീസ് ആലോചിക്കുന്നുണ്ട്. ഇപ്പോള്‍ കേസ് സംബന്ധിച്ച പൊലീസ് അന്വേഷണം പുരോഗമിക്കുന്നതും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്.
Discussion about this post