എറണാകുളം: നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടാനിരുന്ന വിമാനത്തിന് സാങ്കേതിക തകരാർ. നെടുമ്പാശ്ശേരിയിൽ നിന്നും ഷാർജയിലേക്ക് പോകാനിരുന്ന എയർ ഇന്ത്യ വിമാനത്തിനാണ് സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. ഇതേ തുടർന്ന് യാത്രികർ വിമാനത്താവളത്തിൽ കുടുങ്ങി.
പുലർച്ചെയോടെയായിരുന്നു സംഭവം. യാത്രികരുമായി പുറപ്പെടാനൊരുങ്ങുമ്പോഴായിരുന്നു വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. ഇതേ തുടർന്ന് യാത്രികരെ തിരികെ ഇറക്കുകയായിരുന്നു. പിന്നാലെ വിമാനം അറ്റകുറ്റപ്പണികൾക്കായി മാറ്റി.
വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർക്കായി മറ്റൊരു വിമാനം എയർ ഇന്ത്യ സജ്ജമാക്കി. ഈ വിമാനം രാവിലെ എട്ട് മണിയ്ക്കാണ് നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെട്ടത്.
Discussion about this post