ശ്രീനഗർ : ജമ്മുകശ്മീരിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ . ഏറ്റുമുട്ടലിൽ ഒരു വില്ലേജ് ഡിഫൻസ് ഗാർഡിന് പരിക്കേറ്റു. ഉധംപുരിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. അതിനിടെയാണ് ഗാർഡിന് പരിക്കേറ്റത്.
സൈനികനെ പ്രദേശത്തെ സൈനിക ആശുപത്രിയിലേക്കും തുടർന്നു വിഗദ്ധ ചികിത്സയ്ക്കായി സൈനിക കമാൻഡ് ആശുപത്രിയിലേക്കും മാറ്റി . കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. കൂടാതെ ബസന്ത്ഗഡ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ സുരക്ഷ ശക്തമാക്കി.








