ആലപ്പുഴ : ജില്ലാ പി.എസ്.സി ഓഫീസിൽ ഇടതുപക്ഷ സർവീസ് സംഘടനയുടെ ഫാസിസവും ഏകാധിപത്യപരമായ സമാന്തര ഭരണവും ആണ് നടക്കുന്നതെന്ന് കേരള എൻ.ജി.ഒ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡൻറ് കെ .എൻ. അജിത് കുമാർ . ഇതര സർവീസ് സംഘടനകൾക്ക് പ്രവർത്തനസ്വാതന്ത്ര്യം നിഷേധിക്കുവാൻ കള്ള കേസുകൾ കെട്ടിച്ചമക്കുകയാണ്. കൂടാതെ മറ്റു ജീവനക്കാരെ ഭീഷണിപ്പെടുത്തലും ആലപ്പുഴ പിഎസ്സി ഓഫീസിൽ സ്ഥിരമായി കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി സെക്രട്ടറി ഉള്ളപ്പോൾ പോലും യൂണിയൻ നേതാക്കൾ ഓഫീസിന്റെ ഭരണം തുടരുകയാണ്. ഡെപ്യൂട്ടി സെക്രട്ടറിയെ നോക്കുകുത്തിയാക്കിയാണ് അവിടെ ഈ തോന്നിവാസങ്ങൾ എല്ലാം നടക്കുന്നത്. ഈയിടെയായി നിരവധി കേസുകളാണ് പി.എസ്.സിയുടെ റിക്രൂട്ട്മെന്റിൽ റിപ്പോർട്ട് ചെയ്യുന്നത്. പി എസ്.സിയുടെ സുതാര്യത നശിപ്പിച്ച് പരീക്ഷയുടെ വിശ്വാസ്യത തന്നെ പൂർണ്ണമായും തകർക്കുകയാണ് സർക്കാർ ചെയ്യുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പി.എസ്.സിയുടെ വിശ്വാസ്യതയെ തന്നെ സംശയത്തിന്റെ നിഴലിൽ നിർത്തിയിട്ടുള്ളതുമായ റിക്രൂട്ട്മെന്റ് വിവാദങ്ങളിൽ ഇടതുപക്ഷ സംഘടനയുടെ പങ്ക് അന്വേഷണ വിധേയമാക്കണം. സത്യങ്ങൾ പുറത്ത് കൊണ്ട് വരിക തന്നെ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post