കണ്ണൂര്‍:കതിരൂര്‍ മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പി.ജയരാജന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ജില്ലാ സെഷന്‍സ് കോടതിയില്‍ ഈ മാസം 28ലേയ്ക്ക് മാറ്റി.
ദിവസങ്ങള്‍ക്കുമുമ്പ് ജയരാജന് പ്രതിയല്ലെന്ന് കാടതിയില്‍ അറിയിച്ച സി.ബി.ഐ, രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാവുകയാണെന്നും ആര്.എസ്.എസ് ദേശീയ നേതൃത്വത്തിന്റെ അജണ്ടക്കനുസരിച്ചാണ് കേസ് അന്വേഷിക്കുന്നതെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞു.
കേസിലെ മുഖ്യപ്രതികള്‍ക്കെതിരെ പോലും യു.എ.പി.എയുടെ 18ാം വകുപ്പ് ചുമത്തിയിട്ടില്ലെന്നും സി.പി.എം ജില്ലാ സെക്രട്ടറിയായ ജയരാജന് ജാമ്യം ലഭിക്കാതിരിക്കാനാണ് ഈ വകുപ്പ് ചേര്‍ത്തതെന്നും അഡ്വ. കെ. വിശ്വന് പറഞ്ഞു. ഡ്രൈവിങ് ലൈസന്‍സ് പോലുമില്ലാത്ത വിക്രമന് ജയരാജന്റെ ഡ്രൈവറായി ജോലി ചെയ്തിട്ടില്ലെന്നും കോടതിയെ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ജയരാജനെ 25ാം പ്രതിയായി ഉള്‍പ്പെടുത്തി സി.ബി.ഐ തലശ്ശേരി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഗൂഢാലോചന ഉള്‍പ്പെടെ മനോജിന്റെ കൊലപാതകത്തില്‍ ജയരാജന് നേരിട്ട് ബന്ധമുണ്ടെന്ന് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post