ഇ പി ജയരാജനെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്ന് ആദ്യമേ അറിയാമായിരുന്നു എന്ന് വ്യക്തമാക്കി കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. അതിനു കാരണം പിണറായി വിജയമാണെന്നും കെ സുധാകരൻ തുറന്നടിച്ചു
പിണറായി വിജയൻറെ അഴിമതിയുടെ സാമ്രാജ്യം നിലനിർത്തുന്നതും കൊണ്ട് നടക്കുന്നതും ഇ പി ജയരാജനാണ്. അതിനാൽ തന്നെ ഇ പി ക്കെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്ന് ആദ്യമേ അറിയാമായിരുന്നു. ഇ പി യെ തൊട്ടാൽ ആദ്യം ഞെട്ടാൻ പോകുന്നത് പിണറായി വിജയനാണ്, അതിനാൽ തന്നെ എപി യെ ആരും തൊടില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.
ജയരാജനെ നോവിക്കുന്ന ഒന്നും സിപിഎം നേതൃത്വം ചെയ്യില്ല. സെഞ്ച്വറി അടിച്ച ക്രിക്കറ്റ് പ്ലയര്‍ പോകുന്നതു പോലെയാണ് ഇപി സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞുപോയത്.
അതെ സമയം, ശോഭാ സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കണം എന്ന സി പി എം നേതൃത്വം ഇ പി ജയരാജനോട് പറഞ്ഞത് അങ്ങേയറ്റം അപഹാസ്യമാണെന്നും കെ സുധാകരൻ തുറന്നടിച്ചു.
ജയരാജനോട് നിയമനടപടി സ്വീകരിക്കണമെന്ന പാര്‍ട്ടി ഓഫീസില്‍ നിന്നുള്ള ഉപദേശം കൊള്ളാം. കൊള്ളയടിച്ചിട്ട് അത് തുറന്ന് പറഞ്ഞവര്‍ക്കെതിരെ കേസ് കൊടുക്കണം എന്നാണ് സിപിഎം പറയുന്നതെന്നും കെ. സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.
അതെ സമയം ദല്ലാൾ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിൽ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് ഇപി ജയരാജൻ.
ബിജെപി നേതാവ് ശോഭാസുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെയാണ് എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മറ്റിയംഗവുമായ ഇ പി ജയരാജൻ വക്കീൽ നോട്ടീസ് അയച്ചത്..
തന്നെയും പാർട്ടിയേയും അധിക്ഷേപിക്കുന്നതിനും കരിവാരിത്തേക്കുന്നതിനും വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയെന്നുമാണ് ആരോപണം. ആരോപണങ്ങൾ പിൻവലിച്ച് ഉടൻ മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കാത്ത പക്ഷം, സിവിൽ–-ക്രിമിനൽ നിയമ നടപടികൾക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ. എം രാജഗോപാലൻ നായർ മുഖേന ഇ പി നോട്ടീസ് അയച്ചത്.
ഇ പി ജയരാജൻ ബിജെപി യിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച് ദല്ലാളിനൊപ്പം തന്നെ വന്നുകണ്ടുവെന്ന ശോഭാ സുരേന്ദ്രന്റെ വാദം പച്ച നുണയാണ്. കമ്മ്യൂണിസ്‌റ്റ് പാർട്ടിയിൽ 60 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള നേതാവാണ് ഇ പി. അദ്ദേഹത്തിന്റെ പാർട്ടി കൂറും പ്രത്യയശാസ്‌ത്രത്തോടുള്ള പ്രതിബദ്ധതയും ആർക്കും ചോദ്യം ചെയ്യാനാവാത്തതാണ്” എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ വാദം”
എന്തായാലും നിയമ നടപടിക്ക് ഇ പി ജയരാജൻ മുതിർന്നത് അദ്ദേഹം സ്വന്തം ശവക്കുഴി തോണ്ടൽ ആയിപ്പോയെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.
ജയരാജനും കുടുംബത്തിനും ആപത്തൊന്നും വരാതിരിക്കാനാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാത്തതെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. കേസ് ഇ പി ജയരാജൻ തന്നെ കൊടുത്ത സ്ഥിതിക്ക് ഇനി ശോഭാ സുരേന്ദ്രന് വേറെ വഴിയില്ല. അതിനാൽ തന്നെ ഇനി ഇ പി ക്ക് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണണം
Discussion about this post