കൊല്ലം : കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനായി ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. കൊല്ലം മടത്തറയിലാണ് സംഭവം നടന്നത്. മുല്ലശ്ശേരി അംഗണവാടിക്ക് സമീപം താമസിക്കുന്ന അൽത്താഫ് എന്ന 25 വയസ്സുകാരനാണ് മരിച്ചത്. കടയ്ക്കൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് അൽത്താഫിനെ പുറത്തെടുത്തത്.
കിണറ്റിൽ അകപ്പെട്ട ആടിനെ രക്ഷിക്കാനായി ഇറങ്ങിയപ്പോൾ ആയിരുന്നു അപകടം നടന്നത്. ഫയർഫോഴ്സ് എത്തി പുറത്തെടുക്കുമ്പോഴേക്കും അൽത്താഫിന്റെ മരണം സംഭവിച്ചിരുന്നു. തിരുവനന്തപുരത്ത് സോളാർ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന അൽത്താഫ് ഇന്നലെയാണ് കൊല്ലത്തെ വീട്ടിലേക്ക് എത്തിയിരുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Discussion about this post