കോട്ടയം; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട ചികിത്സാവിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻ ചാണ്ടിക്ക് കോവിഡ് വാക്‌സിൻ നൽകാതിരുന്നത് അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണെന്ന് അദ്ദേഹം ഫേസ്ബുക്ക് ലൈവിൽ വ്യക്തമാക്കി.ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.’
കാലം സത്യം തെളിയിക്കും. ഇനിയൊരു മകനും ഇങ്ങനെയൊരു അവസ്ഥ വരരുത്. പിതാവിന് കൊവിഡ് വാക്സിൻ നൽകാതിരുന്നത് അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ്. പാർശ്വഫലം ഭയന്നാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ കേരള സമൂഹത്തോടെങ്കിലും മാപ്പ് പറയണം. അദ്ദേഹത്തിന് മരുന്ന് നൽകിയില്ലെന്നുവരെ പറഞ്ഞുപരത്തി. കൊവിഡ് വാക്സിൻ നൽകിയില്ലെങ്കിലും മറ്റെല്ലാ ചികിത്സകളും അദ്ദേഹത്തിന് നൽകിയിരുന്നു. അദ്ദേഹത്തിന് ചികിത്സ നൽകിയില്ലെന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ച മാദ്ധ്യമം മാപ്പ് പറയണം’- ചാണ്ടി ഉമ്മൻ പറഞ്ഞു.
തന്റെ പിതാവിനെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും കൊവിഡ് വാക്സിൻ നിർമ്മാതാക്കൾ തന്നെ ഗുരുതര പാർശ്വ ഫലം ഉണ്ടാക്കുമെന്ന് സമ്മതിച്ച സന്ദർഭത്തിൽ അത് തെളിഞ്ഞുവെന്നും ഫേസ്ബുക്ക് ലൈവിൽ ചാണ്ടി ഉമ്മൻ പറഞ്ഞു.
Discussion about this post