ചെന്നൈ: തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. 72 വയസായിരുന്നു. ചെന്നെയിശല വീട്ടിൽ ഇന്നലെയായിരുന്നു അന്ത്യം. മരണകാരണം വ്യക്തമായിട്ടില്ല.
തമിഴിലെ നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയ ഗായികയാണ് ഉമ നാരായണൻ. 1977ൽ ശ്രീകൃഷ്ണലീല എന്ന ഗാനത്തോടെയാണ് ഉമ പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഭർത്താവിനൊപ്പം നിരവധി കച്ചേരികളിലും പാടിയിട്ടുണ്ട്. മുപ്പത്തി അഞ്ച് വർഷത്തോളം കച്ചേരി ഗാനരംഗത്തുണ്ടായിരുന്നു. ആറായിരത്തിലേറെ കച്ചേരികൾ ഉമ പാടിയിട്ടുണ്ട്.
ഇളയരാജയ്‌ക്കൊപ്പം നൂറോളം ഗാനങ്ങൾ ഉമ സംഗീത ലോകത്തേക്ക് നൽകിയിട്ടുണ്ട്. വിജയ് നായകനായ തിരുപ്പാച്ചിയിലെ ‘കണ്ണും കണ്ണുംതാൻ കലന്താച്ചു’ എന്ന ഗാനമാണ് അവസാനമായി പാടിയത്. ഗായകൻ എവി രമണൻ ആണ് ഭർത്താവ്. ഗായികയുടെ വിയോഗത്തിൽ നിരവധി പേർ അനുശോചനമറിയിച്ചു.
Discussion about this post