എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നടനും നിര്‍മാണ പങ്കാളിയുമായ സൗബിന്‍ ഷാഹിര്‍, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റാണ് തടഞ്ഞത്.
ഇരുവരും നൽകിയ മുൻകൂർ ജാമ്യാപേക്ഷയില്‍ ആണ് അവധിക്കാല ബെഞ്ചിന്റെ നടപടി. ഈ മാസം 22 ന് കേസ് വീണ്ടും പരിഗണിക്കും. അതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഹർജിയിൽ മറുപടി അറിയിക്കാൻ സർക്കാരിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post