കോഴിക്കോട്: കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് കസ്റ്റഡിയിൽ എടുത്ത് തീരസംരക്ഷണ സേന. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളെയും തീരസംരക്ഷണ സേന കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കൊയിലാണ്ടി പുറം കടലിൽ ആയിരുന്നു സംഭവം. സംശയാസ്ദപമായ സാഹചര്യത്തിൽ ബോട്ട് കണ്ടതോടെ അധികൃതർ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ സംഘത്തിൽ ഉള്ളവരാണ് ഇവർ. ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഇവിടെ നിന്നും ബോട്ടിൽ രക്ഷപ്പെട്ട് വരികയായിരുന്നു. ഇതിനിടെയാണ് തീരസംരക്ഷണ സേന കസ്റ്റഡിയിൽ എടുത്തത്.
കൊയിലാണ്ടിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് കണ്ടെത്തിയത്. ആറ് പേരും കന്യാകുമാരി സ്വദേശികളാണെന്ന് അധികൃതർ അറിയിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post