കൊല്ലം: കോടതി വിധികള്‍ പരമ സത്യമായതു കൊണ്ടോ ശരിയായതു കൊണ്ടോ അല്ല അവയെ അനുസരിക്കുന്നതെന്നു ഡിജിപി ടി.പി.സെന്‍കുമാര്‍. ഉത്തരവുകള്‍ അനുസരിക്കണമെന്ന് നിയമമുള്ളത് കൊണ്ടാണ് അനുസരിക്കുന്നത്. ചില ഉത്തരവുകള്‍ തെറ്റാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ അനുസരിക്കുകയാണ്.
1974 ലെ പൊലീസ് പത്താം ബാച്ച് എസ്ഐമാരുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സെന്‍കുമാര്‍. ചില നിയമങ്ങളുടെ കാര്യവും അതു തന്നെയാണെന്നും പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അവ പലപ്പോഴും തടസ്സമാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമത്തില്‍ പറഞ്ഞിരിക്കുന്നതു തെറ്റാണെന്നും സത്യമല്ലെന്നും അറിയാമെങ്കിലും ഭരണഘടനയില്‍ പറയുന്നതനുസരിച്ച് അവ അനുസരിക്കേണ്ടി വരുന്നു. എങ്ങനെയും ദുരുപയോഗം ചെയ്യാവുന്ന നിയമങ്ങള്‍ ധാരാളമാണ്. പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അവ പലപ്പോഴും കൂച്ചുവിലങ്ങിടുന്ന സ്ഥിതിയാണെന്നും ഡിജിപി പറഞ്ഞു.
Discussion about this post