എറണാകുളം: ഫോര്‍ട്ട്കൊച്ചിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ പിടിയിലായി. ഫോര്‍ട്ട് കൊച്ചി സ്റ്റേഷനിലെ പോലീസുകാരന്റെ മകനും പ്രതിയാണ്. ഒളിവിലായ ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ നടന്നുവരികയാണ്.
ബലാത്സംഗത്തിന് നേതൃത്വം നല്കിയ ഫോര്‍ട്ട് കൊച്ചി സിവില്‍ പോലിസ് ഓഫിസര്‍ അബ്ബാസിന്റെ മകന് അഫ്സല് ഒഴികെ ഉളള പ്രതികളാണ് പിടിയിലായത്. ഹോം സ്റ്റേ ജീവനക്കാരനായ ക്രിസ്റ്റി, അല്‍ത്താഫ്, ഇജാസ്, സജു അപ്പു എന്നിവരാണ് പിടിയിലായത്.
രണ്ടുമാസം മുമ്പ് ഫോര്‍ട്ട് കൊച്ചിയിലെ ഒരു സ്വകാര്യ ഹോംസ്റ്റേയില്‍ താമസിക്കാനെത്തിയ യുവാവിനും യുവതിക്കും നേരെയാണ് ആക്രമണം ഉണ്ടായത്. യുവതിക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെ കെട്ടിയിട്ട് ആറ് പേര് ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തി.
മൊബൈല്‍ഫോണ്‍ ദൃശ്യങ്ങളും പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പീഡനം നടന്ന് രണ്ടു മാസമായെങ്കിലും ഇതുവരെ വിവരം പുറത്തുവിടാനോ പൊലീസില്‍ പരാതി നല്‍കാനോ ഇവര്‍ തയ്യാറായില്ല. മൊബൈലില്‍ പകര്‍ത്തിയ പീഡന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നുണ്ട്.
പ്രതികളുടെ ഫോണില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ നിന്നും ഇവര്‍ നേരത്തെയും പല പെണ്‍കുട്ടികളെയും പീഡിപ്പിച്ചിട്ടുള്ളതായി പോലീസ് കണ്ടെത്തി. പ്രതിയുടെ അച്ഛനായ പോലീസുകാരനെ ഫോര്‍ട്ട്കൊച്ചി സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റി.
Discussion about this post