കാസര്‍കോഡ്: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന മുസ്ലിം ലീഗിന്റെ കേരളയാത്രക്ക് തുടക്കം. വൈകീട്ട് അഞ്ചിന് മഞ്ചേശ്വരം ഹൊസങ്കടിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.
നേതാക്കളായ ഇ. അഹമ്മദ് എം.പി, കെ.പി.എ. മജീദ്, ഇ.ടി. മുഹമ്മദ് ബഷീര്‍, മന്ത്രി ഡോ. എം.കെ. മുനീര്‍, പി.കെ.കെ. ബാവ, മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, അബ്ദുല്‍വഹാബ് എം.പി, കെ.എം. ഷാജി എം.എല്‍.എ എന്നിവരെ കൂടാതെ ലീഗിന്റെ പോഷക സംഘടനകളായ എസ്.ടി.യു, യൂത്ത്‌ലീഗ്, എം.എസ്.എഫ് എന്നിവയുടെ സംസ്ഥാന ഭാരവാഹികള്‍ ജാഥയില്‍ സ്ഥിരാംഗങ്ങളാണ്.
കേരളത്തിലെ 140 മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന യാത്ര ഫെബ്രുവരി 11ന് തിരുവനന്തപുരത്ത് സമാപിക്കും.
Discussion about this post