ന്യൂഡൽഹി: ബിഹാറിലെ തഖ്ത് ശ്രീ ഹരിമന്ദിർ ജി പട്‌ന സാഹിബ് ഗുരുദ്വാര സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുദ്വാരയിലെത്തിയ പ്രധാനമന്ത്രി വിശ്വാസികൾക്കൈാപ്പം ചേർന്ന് ഭക്ഷണം പാകം ചെയ്യാനും വിളമ്പാനും സമയം കണ്ടെത്തി. ഗുരുദ്വാരയിലെ വിവിധ സേവനങ്ങളിൽ മുഴുകിയിരിക്കുന്ന മോദിയുടെ ചിത്രങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു.
തലയിൽ ടർബൻ ധരിച്ച് സിഖ് വേഷത്തിലാണ് അദ്ദേഹം ഗുരുദ്വാരയിലെത്തിയത്. ഭക്ഷണം വിളമ്പി നൽകുന്ന പ്രധാനമന്ത്രിയ്ക്ക് നേരെ വിശ്വാസികൾ അനുഗ്രഹ വർഷം ചൊരുയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചപ്പാത്തിയും കറിയും ഉൾപ്പെടെ പാകം ചെയ്യുന്ന മോദിയുടെ ദൃശ്യങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
ഗുരുദ്വാരയിലെത്തിയ അദ്ദേഹം പ്രാർത്ഥനകൾക്ക് ശേഷമാണ് പാചകത്തിലേക്ക് കടന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോനുബന്ധിച്ച് ഗുരുദ്വാരയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഇന്നലെ പട്‌നയിലെത്തിയ പ്രധാനമന്ത്രി റോഡ്‌ഷോയിൽ പങ്കെടുത്തിരുന്നു. ബിഹാറിൽ ഒരു റോഡ് ഷോ നടത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
Discussion about this post