ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇൻഡി മുന്നണി വിജയിച്ചാൽ ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വമ്പൻ വാഗ്ദാനം.തിങ്കളാഴ്ച റായ്ബറേലിയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് രാഹുൽ ഗാന്ധിയുടെ വമ്പൻ പ്രഖ്യാപനം.
ജൂലൈ ഒന്നിന് ദരിദ്രരായ സ്ത്രീകൾ അവരുടെ അക്കൗണ്ട് പരിശോധിക്കുമ്പോൾ, 8,500 രൂപ മാന്ത്രികമായി നിക്ഷേപിച്ചതായി അവർ കണ്ടെത്തും. ഇത് എല്ലാ മാസവും ഒന്നാം തീയതി സംഭവിക്കും.കോൺഗ്രസ് പ്രകടന പത്രിക പ്രകാരം, മഹാലക്ഷ്മി പദ്ധതിയിലൂടെ പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ ലഭിക്കുമെന്ന് പാർട്ടി ഉറപ്പാക്കും.
നിങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെങ്കിൽ, എല്ലാ വർഷവും ഒരു ലക്ഷം രൂപ വന്നുകൊണ്ടേയിരിക്കും, ഒറ്റയടിക്ക് ഞങ്ങൾ ഇന്ത്യയിൽ നിന്ന് ദാരിദ്ര്യം ഇല്ലാതാക്കും. ഒറ്റയടിക്ക് ദാരിദ്ര്യ നിർമാർജന പ്രസ്താവനയിലൂടെ രാജ്യത്തെ അമ്പരപ്പിച്ച “ഷാഹി ജാദുഗർ” (രാജകീയ മാന്ത്രികൻ) എന്ന് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചു
Discussion about this post