ഡല്‍ഹി: ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് വാങ് ജിയറുയിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും കൂടിക്കാഴ്ച്ച നടത്തി.ഇരു പാര്ട്ടികള്ക്കിടെയിലുമുള്ള കാഴ്ച്ചപ്പാടുകള്‍ പങ്ക് വെക്കുന്നതിനും സംവാദങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായാണ് ചൈനാ നേതാക്കള്‍ ഇന്ത്യയില്‍ എത്തിയത്. ചൈനയുടെ വിസിറ്റ് ഇന്ത്യയുടെ ഭാഗമായി ഡല്‍ഹിയിലെത്തുന്ന ആദ്യ ഓദ്യോഗിക സംഘമാണിത്.
ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ആശയവിനിമയം വര്‍ധിപ്പിക്കേണ്ട വഴികളെക്കുറിച്ച് നേതാക്കന്മാര് ചര്‍ച്ച ചെയ്തു.ചര്‍ച്ചയ്ക്ക് ശേഷം അമിത് ഷായെ ജിയറുയി ചൈനയിലേക്ക് ക്ഷണിച്ചു.ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഭഗത് സിംഗ് കോഷിയാരിയുടെ നേതൃത്വത്തിലുള്ള ബിജെപി എംപിമാരുടെ സംഘം ചൈനയിലേക്ക് യാത്ര നടത്താനും തീരുമാനിച്ചിട്ടുണ്ട്.യാത്രയുടെ ഭാഗമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാരവാഹികളെയും ഇവര്‍ കാണും.
ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി രാംലാല്‍,ജനറല്‍ സെക്രട്ടറമാരായ രാംമാധവ്, ഭൂപേന്ദ്രയാദവ്, വിദേശകാര്യവിഭാഗത്തിന്റെ ചുമതലയുള്ള വിജയ് ചൗത്തായിവാലെ എന്നിവരും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.
Discussion about this post