ലക്‌നൗ : റായ്ബറേലി മണ്ണിൽ രാഷട്രീയം പറയാൻ എത്തിയ രാഹുൽ ഗാന്ധിയോട് നാട്ടുകാർക്കും അണികൾക്കും ചോദിക്കാൻ ഉളത് സ്വകാര്യവിശേഷങ്ങൾ മാത്രം. എല്ലാവർക്കും അറിയേണ്ടത് രാഹുലിന്റെ കല്യാണ വിശേഷങ്ങളാണ്.
ആൾക്കൂട്ടത്തിൽനിന്ന് ഉച്ചത്തിൽ ചോദ്യം: ഷാദി കബ് കരോഗെ ഭയ്യ? വൻജനാവലിയുടെ ആരവത്തിൽ രാഹുൽ ചോദ്യം ശരിക്കും കേട്ടില്ല. കല്യാണക്കാര്യമാണു ചോദിക്കുന്നത് എന്ന് നേതാക്കൾ അറിയിച്ചപ്പോൾ രാഹുലിന്് മറുപടി നാണം മാത്രമായിരുന്നു. ഇത്രയും വേഗമെന്നു പറഞ്ഞു ചിരിച്ചുമാറിയ രാഹുൽ റായ്ബറേലിയിലാകെ നിറഞ്ഞ ദിവസമായിരുന്നു ഇന്നലെ.
അതേസമയം മോദി സർക്കാർ വീണ്ടും വന്നാൽ അംബേദ്കർ സൃഷ്ടിച്ച ഭരണഘടന ഇല്ലായ്മ ചെയ്യുമെന്ന് ആവർത്തിച്ച്, ബിഎസ്പി വോട്ട് പിടിച്ചെടുക്കാനും ശ്രമം നടത്തിയിരുന്നു. ഭരണഘടനയില്ലെങ്കിൽ രാജ്യത്തു ജനങ്ങളുടെ സർക്കാരല്ലെന്നു രാഹുൽ. എന്നാൽ രാഷ്ട്രീയം പറയേണ്ട , കല്യാണം എപ്പോഴെന്ന് പറയൂ രാഹുൽ ഭയ്യാ എന്നായിരുന്നു ജനങ്ങളുടെ മറുപടി .
Discussion about this post