കോഴിക്കോട്: ക്ലാസ് മുറിയിലെ ടൈലുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. പരിശീലനത്തിന്റെ ഭാഗമായി അധ്യാപകന്‍ സ്‌കൂളിലെത്തിയപ്പോഴായിരുന്നു പൊട്ടിത്തെറി.
പരിശീലനം നടക്കുന്നതിനിടയില്‍ ടൈലുകള്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. നാല്‍പ്പത്തിയഞ്ചോളം അധ്യാപകര്‍ ക്ലാസിലുണ്ടായിരുന്നു. അധ്യാപകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് അംഗങ്ങളും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ ഷിജുവിന്റെ നേതൃത്വത്തില്‍ നഗരസഭാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. ടൈല്‍ മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ നഗരസഭാ അധികൃതരോട് അഭ്യര്‍ത്ഥിച്ചതായി പ്രിന്‍സിപ്പള്‍ പ്രദീപ്കുമാര്‍ പറഞ്ഞു.
Discussion about this post