ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം തന്റെ സർക്കാരിന്റെ വലിയ വിജയമാണെന്ന് തുറന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ ഭേദഗതിയെ കുറിച്ച് വസ്തുതാ വിരുദ്ധമായ കള്ളങ്ങളാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നതെന്നും അദ്ധേഹം തുറന്നടിച്ചു.
സിഎഎ പ്രകാരം പൗരത്വ സർട്ടിഫിക്കറ്റ് ലഭിച്ച വ്യക്തികൾ മതത്തിൻ്റെ അടിസ്ഥാനത്തിൽ രാജ്യം വിഭജിക്കപ്പെട്ടതിൻ്റെ ഇരകളാണെന്ന് അസംഗഢിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. എന്നാൽ മഹാത്മാഗാന്ധിയുടെ തത്വങ്ങൾ പിന്തുടരുന്നു എന്ന് അവകാശപ്പെടുന്ന കോൺഗ്രസ് തങ്ങളുടെ വോട്ട് ബാങ്ക് അല്ലാത്ത കാരണത്താൽ ഈ വിഭാഗത്തെ ഇത്രയും കാലം അവഗണിക്കുകയായിരുന്നുവെന്നും അദ്ധേഹം പറഞ്ഞു.
“മോദിയുടെ ഉറപ്പ് എന്താണെന്നതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സിഎഎ നിയമം. അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നത് സിഎഎ പ്രകാരം ആരംഭിച്ചുകഴിഞ്ഞു. അവരെല്ലാം വളരെക്കാലമായി നമ്മുടെ രാജ്യത്ത് താമസിക്കുന്നവരാണ്, മതത്തെ അടിസ്ഥാനമാക്കിയുള്ള രാജ്യം കൊണ്ട് വരാനുള്ള വിഭജനം കാരണം ദുരിതമനുഭവിക്കുന്നവരാണ് അവരെല്ലാം. , മഹാത്മാഗാന്ധിയുടെ പേരിൽ അധികാരത്തിലെത്തിയ കോൺഗ്രസ് എന്നാൽ അദ്ദേഹം എന്താണ് പറഞ്ഞതെന്ന് ഓർക്കുന്നില്ല, കാരണം ഈ പാവപ്പെട്ടവർ കോൺഗ്രസിന്റെ വോട്ട് ബാങ്ക് അല്ല എന്നത് തന്നെ കാരണം ”പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post