ഡല്‍ഹി:ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടന്‍ രജനീകാന്തിനും ശ്രീ ശ്രീ രവിശങ്കറിനുമടക്കം അഞ്ച് പേര്‍ക്ക് പത്മവിഭൂഷണ്‍.
ചലച്ചിത്ര നിർമാതാവും മാധ്യമ സംരംഭകനുമായ റാമോജി റാവു, മുന്‍ ഗവർണർ ജഗ്്മോഹൻ എന്നിവർക്കും റിലയൻസ് സ്ഥാപകൻ ധീരുഭായ് അംബാനിക്ക് മരണാനന്തര ബഹുമതിയായും പത്മവിഭൂഷൺ ലഭിക്കും.
ടെന്നീസ് താരം സാനിയ മിര്‍സ, ബാഡ്മിന്റണ്‍ താരം സൈന നെഹ് വാള്‍, മുന്‍ സി.എ.ജി വിനോദ് റായ്, ബോളിവുഡ് താരം അനുപം ഖേർ, ഗായകന്‍ ഉദിത് നാരായണന്‍ എന്നിവര്‍ക്കാണ് പത്മഭൂഷണ്‍.
ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, അജയ് ദേവ്ഗണ്‍, തെലുങ്ക് സംവിധായകന്‍ രാജമൗലി , മധൂർ ഭണ്ഡാർക്കർ
എന്നിവര്‍ക്കാണ് പത്മശ്രീ പുരസ്‌കാരം. റിപ്പബ്ലിക് ദിനത്തിലാണ് പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കുക.
Discussion about this post