Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഡൽഹി മോഡൽ ബാർക്കോഴ കേരളത്തിലും? ; മദ്യനയം തിരുത്താൻ മന്ത്രി എം ബി രാജേഷ് 25 കോടി വാങ്ങി? ; വീണ്ടും അഴിമതിയുടെ നിഴലിൽ പിണറായി സർക്കാർ

by Brave India Desk
May 24, 2024, 05:53 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ അഴിമതികളിൽ ഒന്നായിരുന്നു ഡൽഹി സർക്കാരിന്റേത്. സ്വകാര്യ മദ്യവിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിനായി മദ്യനയത്തിൽ മാറ്റംവരുത്തിയതോടെ മുഖ്യമന്ത്രിയടക്കമുള്ളവർ ഉണ്ടാക്കിയത് കോടികളുടെ നേട്ടമാണ്. അധികം വൈകാതെ തന്നെ അഴിമതിയ്ക്ക് ചുക്കാൻ പിടിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അറസ്റ്റിലാകുകയും ചെയ്തു. ഡൽഹിയിലെ ഞെട്ടിക്കുന്ന അഴിമതിയുടെ വാർത്തകൾ അവസാനിക്കും മുൻപേ സമാനവാർത്തയാണ് കേരളത്തിൽ നിന്നും പുറത്തുവരുന്നത്. മദ്യനയത്തിൽ മാറ്റം വരുത്തി എക്‌സൈസ് മന്ത്രി എംപി രാജേഷ് 25 കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് ആരോപണം.

ബാർ ഉടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ ജില്ലാ നേതാവിന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെയാണ് സംസ്ഥാന സർക്കാരിന്റെ അഴിമതി കഥ പുറത്തായത്. നിലവിൽ വരുമാനം വർദ്ധിപ്പിക്കാനെന്ന പേരിൽ
ഡ്രൈഡേ പിൻവലിക്കാനും ബാറുകളുടെ പ്രവർത്തന സമയം കൂട്ടാനും സർക്കാർ നീക്കം നടത്തുന്നുണ്ട്. എന്നാൽ ഇത് കേരളത്തിന്റെ ഖജനാവ് നിറയ്ക്കാൻ ഉള്ളതല്ലെന്നും മറിച്ച് മന്ത്രിമാരുടെ ബാങ്ക് അക്കൗണ്ടുകൾ നിറയ്ക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നുമാണ് ആരോപണം.

Stories you may like

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ഡ്രൈ ഒഴിവാക്കാനും ബാറുകളുടെ പ്രവർത്തന സമയം കൂട്ടാനും ഓരോ ബാർ ഉടമയും രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ തന്നെ മദ്യ നയത്തിൽ സർക്കാർ മാറ്റം വരുത്തുമെന്ന സൂചനയും ശബ്ദസന്ദേശത്തിലുണ്ട്. ഇതിനോടകം തന്നെ പല ബാറുടമകളും പണം കൈമാറിയെന്നും ശബ്ദസന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ബാർ ഉടമകളുടെ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തിൽ ഉരുത്തിരിഞ്ഞുവന്ന തീരുമാനം ആണ് ഇതെന്നാണ് സൂചന.

സംഭവം മാദ്ധ്യമങ്ങൾ ഏറ്റുപിടിച്ചതോടെ വിശദീകരണവുമായി സംഘടനയുടെ സംസ്ഥാന അദ്ധ്യക്ഷൻ രംഗത്ത് എത്തി. അസോസിയേഷന്റെ കെട്ടിട നിർമ്മാണത്തിനായുള്ള ലോൺ തുകയെക്കുറിച്ചാണ് ശബ്ദസന്ദേശം എന്നാണ് അദ്ദേഹത്തിന്റെ വാദം. അനുകൂലമായ മദ്യ നയത്തിന് വേണ്ടിയാണ് പണം എന്ന് ശബ്ദസന്ദേശത്തിൽ വ്യക്തമായി പറയുന്നുണ്ട്. എന്നിട്ടാണ് അദ്ധ്യക്ഷന്റെ ഉരുണ്ടുകളി.

അനുകൂല മദ്യ നയത്തിനായി പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ശബ്ദസന്ദേശം സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കിയതോടെ കരുനീക്കങ്ങൾ മന്ത്രി എംബി രാജേഷും പരിശ്രമം ആരംഭിച്ചിട്ടുണ്ട്. ശബ്ദസന്ദേശത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നൽകിയിരിക്കുകയാണ് എംബി രാജേഷ്. പണപ്പിരിവിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണം എന്നാണ് മന്ത്രിയുടെ പരാതിയിലെ ആവശ്യം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.

അധികാരത്തിലേറിയത് മുതൽ അഴിമതി ആരോപണങ്ങളുടെ നിഴലിലാണ് പിണറായി സർക്കാർ. റോഡ് നിർമ്മാണത്തിന് കരാർ നൽകുന്നത് മുതൽ വ്യാപിച്ചു കിടക്കുന്നു സർക്കാരിന്റെ അഴിമതി കഥകൾ. ഞങ്ങൾ തുറക്കുന്നത് ബാറുകളല്ല സ്കൂളുകളാണ് എന്നൊക്കെ വാചകമേള നടത്തിയിട്ടാണ് പിണറായി സർക്കാർ അധികാരത്തിലേറിയത്. ഇപ്പോൾ നാടെങ്ങും കൂടുതൽ ബാറുകൾ തുറക്കാനും മദ്യമൊഴുക്കാനും നടത്തുന്ന ശ്രമങ്ങളാണ് ശബ്ദരേഖയിലൂടെ വെളിപ്പെടുന്നത്

Tags: mb rajesh
Share1
Tweet
Send
Share

Latest stories from this section

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

സകല അതിരുകളും ലംഘിച്ച് ഇഡി! മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ ചുമരിൽ സമൻസ് പതിച്ചു; വി. ശിവൻകുട്ടി

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

Latest News

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies