Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

മണ്ണിൽ പൊതിഞ്ഞ് 100 നാൾ ; ആ വൈറൽ വീഡിയോയ്ക്ക് പിന്നിൽ വലിയൊരു കഥയുണ്ട് ; ആരെയും അമ്പരപ്പിക്കുന്ന ഹിംബ ഗോത്രത്തിലെ വിവാഹ ചടങ്ങുകൾ

by Brave India Desk
May 24, 2024, 03:36 pm IST
in International
data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

Share on Facebook
Tweet
WhatsApp
Telegram

ഈയിടെയായി സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈറലായ ഒരു വീഡിയോ ആണ് ഒരു ആഫ്രിക്കൻ സ്ത്രീ മണ്ണിൽ പൊതിഞ്ഞിരിക്കുന്ന ദൃശ്യങ്ങൾ. എന്നാൽ ഇത് വെറും ഒരു വീഡിയോ അല്ല, ആഫ്രിക്കയിലെ ഒരു ഗോത്ര വിഭാഗത്തിന്റെ കല്യാണ ചടങ്ങുകളുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങളാണ് ആ വീഡിയോയിലൂടെ നമ്മൾ കണ്ടിരുന്നത്. വനവാസികളായ ഗോത്ര വിഭാഗങ്ങൾക്ക് ഓരോ പ്രദേശത്തിനും ഗോത്രത്തിനും അനുസരിച്ച് വ്യത്യസ്തമായ ജീവിത രീതികളും ആചാരങ്ങളും എല്ലാം ഉണ്ടാകും എന്ന് നമുക്കറിയാം. എന്നാൽ നമീബിയയിലെ ഹിംബ ഗോത്രത്തിലെ വിവാഹ ആചാരങ്ങൾ ആരുടെയും കണ്ണ് തള്ളിക്കുന്നതാണ്.

വിവാഹത്തിനു മുൻപ് 100 നാൾ വധുവിനെ മണ്ണിൽ പൊതിഞ്ഞ് സൂക്ഷിക്കുന്ന ആചാരത്തിന്റെ പേരിൽ പ്രശസ്തമാണ് ഹിംബാ ഗോത്രം. ആഫ്രിക്കയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ് നമീബിയ. ഇന്നും നിരവധി ഗോത്രങ്ങൾ നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന അതേ രീതിയിൽ ഈ രാജ്യത്തെ വനങ്ങളിൽ ജീവിക്കുന്നു. ഹിംബ ഗോത്രത്തിലെ ആളുകൾ പ്രധാനമായും കർഷകരാണ്. നൂറ്റാണ്ടുകളായി വനപ്രദേശങ്ങളിൽ കൃഷി ചെയ്തും വളർത്തുമൃഗങ്ങളെ പരിപാലിച്ചും ഉൾവനങ്ങളിൽ വേട്ടയാടിയുമെല്ലാമാണ് ഹിംബ ഗോത്രം ജീവിക്കുന്നത്. പശു, ചെമ്മരിയാട്, ആട് എന്നിവയെ വളർത്തുന്നതാണ് ഇവരുടെ പ്രധാന ഉപജീവനമാർഗ്ഗം. പുരുഷന്മാർ വനപ്രദേശങ്ങളിൽ കന്നുകാലി വളർത്തലും വേട്ടയാടലും ഒക്കെയായി കഴിയുമ്പോൾ സ്ത്രീകൾ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് വീടുകളിൽ തന്നെ കഴിയുന്നവരാണ്.

Stories you may like

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഹിംബ ഗോത്രത്തിൽ പെൺകുട്ടികൾ വളരെ ചെറുപ്രായത്തിൽ തന്നെ വിവാഹിതരാകുന്നവരാണ് . ഇവിടെ ഒരു പുരുഷന് ഒന്നിലധികം തവണ വിവാഹം കഴിക്കാൻ അനുവാദമുണ്ട്. വിവാഹ ചടങ്ങുകളുടെയും ആചാരങ്ങളുടെയും കാര്യത്തിൽ ഏറെ വ്യത്യസ്തത പുലർത്തുന്ന ഒരു ഗോത്രമാണ് ഹിംബ. വിവാഹദിവസം മാത്രമേ ഈ ഗോത്രത്തിലെ സ്ത്രീകൾ വെള്ളത്തിൽ കുളിക്കാറുള്ളൂ എന്നാണ് പറയപ്പെടുന്നത്. വിവാഹത്തിനുമുൻപായി ദേഹം മണ്ണിൽ പൊതിഞ്ഞ ശേഷം വധുവാകുന്ന പെൺകുട്ടിയെ 100 ദിവസം അടച്ചിട്ട മുറിയിൽ സൂക്ഷിക്കുന്നതും ഹിംബാ ഗോത്രത്തിന്റെ ആചാരമാണ്. ചുവന്ന മണ്ണിനോടൊപ്പം മൃഗക്കൊഴുപ്പ് കലർത്തി വധൂവരന്മാർക്ക് ശരീരത്തിൽ തേച്ചു കൊടുക്കുന്നതാണ് ഹിംബകളുടെ ആചാരം. ഇങ്ങനെ ചെയ്യുന്നത് ചൂടിൽ നിന്നും അണുബാധകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കും എന്നാണ് അവർ കരുതുന്നത്.

വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന് നൂറുദിവസം തടവിൽ പാർപ്പിക്കണം എന്നാണ് ഹിംബ ഗോത്രത്തിലെ ഒരു പ്രധാന ആചാരം. ഈ 100 ദിവസത്തിനു ശേഷം ആയിരിക്കും വിവാഹം നടത്തുക. വിവാഹത്തിനു മുന്നോടിയായി വധുവിന് വിലയേറിയ വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം സമ്മാനമായി നൽകുകയും ചെയ്യാറുണ്ട്. കൂടാതെ വിവാഹദിനത്തിൽ അതിഥികളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തിക്കൊപ്പം ഈ വധു കിടക്ക പങ്കിടേണ്ടതായും ഉണ്ട്. അസൂയ ഇല്ലാതാക്കാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് ഹിംബകളുടെ വാദം. ഹിംബ ഗോത്രത്തിലെ പുരുഷന്മാർക്ക് എത്ര വിവാഹം വേണമെങ്കിലും ചെയ്യാൻ അനുവാദം ഉണ്ട്. എന്നാൽ സ്ത്രീകൾക്ക് ഒരു വിവാഹത്തിന് മാത്രമാണ് അനുമതി ഉള്ളത്. ഇത്തരത്തിലുള്ള വ്യത്യസ്ത ആചാരങ്ങളുടെ പേരിൽ നമീബിയയിൽ തന്നെ ഏറെ ശ്രദ്ധേയമായ ഗോത്രമാണ് ഹിംബ ഗോത്രം.

Tags: africannamibiahimba tribe
Share1
Tweet
Send
Share

Latest stories from this section

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

പാകിസ്ഥാനിൽ തെന്നിമാറി ഭരണം! 20 പൊലീസുകാരെ തട്ടിക്കൊണ്ടുപോയി, വെടിവെപ്പും തീവെപ്പും; പ്രവിശ്യയിൽ വൻ യുദ്ധസമാന സാഹചര്യം

പാകിസ്ഥാനിൽ തെന്നിമാറി ഭരണം! 20 പൊലീസുകാരെ തട്ടിക്കൊണ്ടുപോയി, വെടിവെപ്പും തീവെപ്പും; പ്രവിശ്യയിൽ വൻ യുദ്ധസമാന സാഹചര്യം

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

Latest News

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

ആദ്യ 15 പന്തുകളിലെ വെല്ലുവിളി മറികടന്നാൽ വൻ സ്കോർ; സഞ്ജുവിന്റെ ബാറ്റിങ് രഹസ്യം കണക്കുകളിൽ തെളിയുന്നു

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies